Posts

Showing posts from January, 2018

അവളുടെ കണ്ണുനീരും ഞാനും

Image
നിന്റെ ദു:ഖാർദ്ര മിഴിപ്പീലികളിൽ തിളങ്ങും നീർതുള്ളികൾ തൻ ജലഭാരമാണ് പ്രിയേ എനിക്കേറ്റം ദുഷ്കരം അന്ന് ഞാൻ മിഴികൊണ്ടുഴിഞ്ഞ നിൻ കവിൾതടം വിപ്ലവചെങ്കൊടിക്കണക്കെ വിടർന്നുനിൽക്കവേ മീഴിധാരപോലും എൻ പ്രിയ പുഷ്പത്തിൻ കവിൾതട്ടിൽ ജലധൂളിയായി മായാവസന്തവിരുന്നൊരുക്കവേ കേശമെരൽപ്പമെങ്കിലും ചലനമില്ലാതെ മൃതിശപഥം പാനം ചെയ്യവേ ആണായിപ്പിന്നോരെൻ നീറ്റലണയാതെ നിൽക്കുന്നു ആകാശപൂർണേന്ദു കാർമേഘകടലിരമ്പത്തിൽ പിടയുന്നൊരി രാവിൽ. --- അനൂപ് ശിവശങ്കരപ്പിള്ള