Posts

ചുവടുവയ്ക്കും ചിറകുകൾ

Image
ഇന്നിന്റെ കണ്ണുകളിൽ മായാതെ നില്കുന്നത് ഞാനെന്ന രൂപമില്ലാ പറവയല്ല. അതിരുകളില്ലാ വാനങ്ങളെ ചിറകുകൾകൊണ്ട് പുണരാൻ പാഞ്ഞടുക്കും ദീപ്തമായെരാർജവ പ്രകാശബീജരാശിയാണ്. പറക്കണം ഉയരണം മുന്നേറണം ചുവടുവച്ചങ്ങനെ പരുധികളില്ല വിണ്ണിൻ പടവുകളോരോന്നായി. നാട്ടണം കൊടിക്കുറ വിണ്ണിൻ നെറുകയിൽ അറിയണം നെഞ്ചിൻ വിജയസ്പന്ദനം ഓരോ മുന്നേറ്റ ചുവടുകളിലും. --- അനൂപ് ശിവശങ്കരപിള്ള 

മഹേഷിന്റെ പ്രതികാരത്തിൽ വിനീത് ശ്രീനിവാസൻ പാടിയാൽ എങ്ങനെ................

Image
എന്റെ ഒരു ചെറിയ എഡിറ്റിങ് പരീക്ഷണമാണ്; മിന്നിച്ചേക്കണേ....... മഹേഷിന്റെ പ്രതികാരത്തിൽ വിനീത് ശ്രീനിവാസൻ ആയിരം കണ്ണുമായി എന്ന ഗാനം ആലപിച്ചാൽ എങ്ങനെയുണ്ടാവും നമ്മുക്കെന്ന് കേട്ടു നോക്കാം.......  ---- അനൂപ് ശിവശങ്കരപ്പിള്ള  #editedmalayalamsong #maheshinteprathikaram #ayiramkannumayinewversion

സ്വപ്നമായി തുടരുന്ന മാധ്യമ സ്വാതന്ത്ര്യം

Image
ഇന്നത്തെ ദിനം എന്നത്തെയും പോലെ കടന്നുപോകരുത്. കാരണം കഴിഞ്ഞ വർഷം ലോകത്ത് മരണമടഞ്ഞ 115 പേരെ ഓർക്കേണ്ട ദിനമാണിന്ന്. തങ്ങളുടെ തൊഴിൽ ചെയ്തു എന്നത് മാത്രമാണ് പോയ വർഷം ഇവർ മരണപ്പെടാൻ ഇടയാക്കിയ കാരണം. ആ 115 പേരും ചെയ്തത് ഒരേ തൊഴിലായിരുന്നു "സ്വതന്ത്ര മാധ്യമ പ്രവർത്തനം".

ആചാരമാകുന്ന മേയ് ദിനങ്ങൾ

Image
വീണ്ടും ഒരു "മേയ് 1" കൂടി കടന്നുപോകുന്നു. തൊഴിൽ സമയം 8 മണിക്കൂറായി നിജപ്പെടുത്തണം എന്നാവശ്യപ്പെട്ട് 1886 മെയ് 1ന് തൊഴിലാളികൾ അമേരിക്കൻ തെരുവുകളെ നിശ്ചലമാക്കിയപ്പോൾ അത് പുതിയ ഒരു തൊഴിൽ സംസ്കാരത്തിനുവേണ്ടിയുള്ള മുറവിളിയായിരുന്നു. 1923 - ൽ നമ്മുടെ ഭാരത മണ്ണിലും തൊഴിലാളി ദിനം ആചരിക്കുകയുണ്ടായി. കാലമിന്ന് ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. ഇന്ന് നമ്മുടെ നാട്ടിൽ മാറിമാറി വരുന്ന സർക്കാരുകൾ സ്പെഷ്യൽ ഇക്കണോമിക്ക് സോണുകളനുവദിച്ചും. ഭ്രാന്തമായ രീതിയിൽ തൊഴിൽ  നിയമങ്ങളെ ഇല്ലാതാക്കാൻ മത്സരിക്കുന്ന ക്രോണിക് ക്യാപിറ്റലിസ്റ്റുകൾക്ക് തൊഴിൽ നിയമങ്ങളിൽ ഇളവുകൾ നൽകി അധികാര കസേരകളിൽ അമർന്നിരുന്ന് ചിരി തൂകുന്നു. നിലവിലുള്ള നയങ്ങളിലും നിയമങ്ങളിലും വെള്ളം ചേർത്ത് തൊഴിലാളി വർഗ്ഗത്തെ സർക്കാർ തന്നെ പീഡിപ്പിക്കുമ്പോൾ, തൊഴിൽ ഇടങ്ങളിലെ പ്രകടനം വിലയിരുത്തി വേതനം നിശ്ചയിച്ചും അനാരോഗ്യകരമായ തൊഴിൽ സമയക്രമത്തിലൂടെയും തൊഴിലാളികൾ ഐക്യപ്പെടാതിരിക്കാൻ തൊഴിൽദാതാക്കളും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുന്നു.

Media Management and News Value

Image
Conference Theme: India’s Communication Strategy and Policy for Development. Sub-theme: Media ownership. ABSTRACT Author: Anoop S., Student, Institute Of Journalism, Press Club, Trivandrum (IJT), Thiruvananthapuram, Kerala, India. Title: Media Management and News Value Sub-theme: Ownership and Competitiveness in media influence the news value. After the period of emergency (1975-77) the concept of media autonomy came to practice in India. The government of India appointed a committee called Varghese committee after the emergency. In those emergency years the media became a politically driven domain of government policy. The Varghese committee, to draft the bill for autonomy of All India Radio (AIR) and doordarshan. It was a revolutionary change in the policy of government of India. It helps to create Democratic as well as a positive mind over the country. By this bill the Varghese committee strengthen the article – 19 again of Indian constitution. After the autonomous...

*സാമൂഹിക പരിഷ്‌കർത്താവ്*

Image
വേശ്യയുടെ മകൻ എന്ന ചെറുകഥ ഞാൻ പ്രസിദ്ധികരിച്ചു. ചെറുകഥ വായിക്കാൻ പോലും മെനക്കെട്ടില്ല അവർ വീടുതേടിവന്ന് മടവാളിന് വെട്ടി.  ചോര വാർന്ന് മരണം കത്ത് കിടക്കെ ഞാൻ തിരക്കി "എന്തിനാണ് താങ്കൾ എന്നെ മുറിവേല്പിച്ചത്?". ഉത്തരം ഉടൻ വന്നു "ഞാൻ സാമൂഹിക പരിഷ്കർത്താവാണ് ഇതെന്റെ കടമ". ഞാൻ അയാളോട് അപേക്ഷിച്ചു "ചിലപ്പോൾ ഞാൻ രക്ഷപെടാൻ സാധ്യതയുണ്ട് കഴുത്ത് നോക്കി ഒന്നുകൂടെ വെട്ടിക്കൊള്ളൂ". "മരണം മഹത്തരം".   ---- അനൂപ് ശിവശങ്കര പിള്ള

തെരുവ് നാടകങ്ങൾ സാമൂഹിക വിമർശനത്തിനും പ്രകൃതി ചൂഷണത്തിനെതിരായും ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധം : ഡി. രഘൂത്തമൻ

Image
 ഡി. രഘൂത്തമൻ തിരുവനന്തപുരം: മാനവീയം വീഥിയിൽ ആരംഭിച്ച തെരുവ് പുസ്തകോത്സവ - സാംസ്കാരിക സംഗമത്തിലായിരുന്നു പ്രമുഖ നാടക കലാകാരനും അഭിനയ നാടക പഠന ഗവേഷണ കേന്ദ്രം പ്രസിഡന്റുകൂടിയായ രഘൂത്തമന്റെ പ്രതികരണം. ഒരു കാലഘട്ടത്തിൽ ഇടതുപക്ഷ സംഘടനകളുൾപ്പെടെയുള്ളവർ തെരുവ് നാടകങ്ങളെ വലിയതോതിൽ ആശയപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് അതില്ല. അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ വർഗീയ ഫാസിസ്റ്റവത്കരണം വേണ്ടരീതിയിൽ പ്രതിരോധിക്കപ്പെടാത്തത്.