Posts

കാട്ടുനീതി

Image
കബന്ധ നൃത്തമാടും അണുസ്ഫുരണമിവിടെ കൂടുപൊട്ടിയ ഉരഗം കണക്കെ. ബന്ധു ശത്രു മിത്രാധികളിവടെ ശോകമൂടുപടമണിഞ്ഞ അമാവാസി കോലങ്ങളായി. ഗർഭസ്തരവും സുരക്ഷിതമല്ലിനി ഉറച്ച കാൽവയ്പ്പോടെ പൊരുതാം നമുക്കീ മണ്ണിലും വിണ്ണിലും.

ആഴിയും അഗ്നിയും

Image
ആഴിയുടെ നീലിമ പേറുന്ന പ്രേതങ്ങളുടെ മൗനരാഗങ്ങളറിയാത്ത നാവികനെ പോലെ. എന്റെ ഹൃദയരേഖകളെ വായിക്കാതെ കാണാതെ സ്പർശിക്കാതെ പട്ടടയിലൊരു കൊള്ളികത്തു കിടപ്പു ഞാൻ.

അദൃശ്യം

Image
അവർ തമ്മിലറിഞ്ഞ രാവിന്റെ ഓർമ്മയക്കായി അവൾ സൂക്ഷിച്ചു വച്ചിരുന്ന സിഗർട്ടിന്റെ കുറ്റികൾ സ്വകാര്യ ശേഖരത്തിൽ നിന്നെടുത്ത് കാട്ടുമ്പോൾ അവളുടെ കൺപീലികളിൽ വൈരമൊട്ടുകൾ തൊങ്ങല് ചാർത്തിയിരുന്നു. ലാസ്യഭാവങ്ങൾ മിന്നിയ മിഴികളിലിന്ന് അമാവാസിരാവാണ്. ഒരു നിമിഷ നിശബ്ദതയ്ക്ക് ശേഷം അവൾ പറഞ്ഞു. '' പോകട്ടെ ഞാൻ. ഭയക്കേണ്ട മരിക്കില്ല''. വീണുകിടന്ന പേരറിയ പൂക്കൾ അറിയാതെ അവൾ കടന്നുപോയി. ഓടുവിലവൾ ഏതോ സൂര്യകിരണത്തിലൊളിച്ചു. കാതിലെ നിശബ്ദത മാറാതെ അയാൾ ഭൂമിയിലുറച്ചു പോയി. പിൻതിരിഞ്ഞ് നടന്ന അയാൾ മനസ്സിൽ പറഞ്ഞു "ഞാൻ എന്നെ കാണാതെ പോകുന്നു. നീ മനസ്സിലാക്കാതെയും". ഹാ... ഈ ജീവിതമെത്ര വിചിത്രം. ----- അനൂപ്‌ ശിവശങ്കര പിള്ള

സമയസൂചികൾ

Image
ചുവരിലെ സമയസൂചികൾ ഈ രാവിൽ ചലിക്കുന്നത് എന്റെ ഹൃദയതാളത്തിനൊത്തു ചുവടുവച്ചാണ്. ചുവടുപിഴയ്ക്കാത്ത സമയപ്രവാഹമേ നിനക്കുപോലും ചുവടുപിഴച്ചിരുന്നില്ലേ ഞങ്ങളിരുപേരും കണ്ണിമകൾ കൊണ്ട് രാവിൻറെ മാറിൽ പ്രണയത്തിന്റെ രുധിരകാവ്യമെഴുതിയപ്പോൾ. അന്നു നാം കൈകോർത്തു നടന്നു കയറിയ മാതളക്കുന്നിൻ മുകളിൽ ഇന്നും ആ രാക്കറ്റും രാപ്പക്ഷികളും പാട്ടുകാരായുണ്ട്. വരൂ പ്രിയേ കൈകള്കോര്ത്ത് നടന്നുതുടങ്ങാം ആ കുന്നിൻ നെറുകയിലേക്ക്. അവിടെ ആശകൾ കൊണ്ടൊരു മോഹകൂടൊരുക്കി നിലാവിന്റെ പുതപ്പിനടിയിൽ അനുരാഗസൂര്യന്റെ ജ്വാലയായി എരിഞ്ഞടങ്ങാം. -----  അനൂപ് ശിവശങ്കര പിള്ള

എന്നെ കാണ്മാനില്ല

Image
ഉറക്കമുണർന്ന ഞാൻ ആ സത്യം തിരിച്ചറിഞ്ഞു "എന്നെ കാണാതായിരിക്കുന്നു". ഞാൻ കിടന്ന കിടക്ക മുതൽ മേശമേൽ അലസമായികിടന്ന എന്റെ ഡയറി വരെ ഞാൻ പരതി എന്നെ മാത്രം ഞാൻ കണ്ടില്ല. പ്രകാശപൂര്ണമായിരുന്ന ഒരു പഴയകാലമോർത്തുകൊണ്ട് ഞാൻ പത്രത്തിൽ സ്വാർത്ഥതയോടെ "എന്നെ കാണ്മാനില്ല " എന്ന് വാർത്ത നൽകി. ഇരുണ്ട നാട്ടിൽ ഇരുണ്ട പത്രത്തിൽ ഇരുണ്ട വർത്തയാകും ഇത്‌.  ------ അനൂപ് ശിവശങ്കര പിള്ള  

ഇല്ലാത്ത ഒന്ന്

നഷ്ടപ്രണയം ഇല്ലാത്തത് കൊണ്ടാണോ സഖാവേ നിന്റെ എഴുത്തുകളിൽ പ്രണയമില്ലാത്തത് എന്ന ചോദ്യത്തിന് എന്നും എന്റെ ഉത്തരം ഒരു ചെറുചിരിയായിരുന്നു. എന്നിൽ മാറ്റമില്ലാത്തത് അതുമാത്രം. എന്റെ തൂലികയ്ക്കും താളിനുമിടയിൽ പ്രണയം മോഷ്ടിക്കപ്പെടുന്നൂ.

ഏകാന്ത ചിന്ത

Image
എന്റെ അറയുടെ ചുവരുകൾക്കപ്പുറത്ത് രാത്രി പകലിനെത്തേടി യാത്രതുടരുമ്പോൾ ഏകാന്തതയുടെ പുതപ്പിനടിയിൽ ഞാൻ സോഷ്യലിസം ചിന്തിച്ചുകിടന്നു. തണുപ്പില്ലങ്കിൽ ഉറങ്ങാൻ പറ്റാത്ത മന്ത്രിയുള്ളനാട്ടിൽ നഗരവത്കരണത്തിന് തലകൾക്ക് തീപിടിക്കുന്ന ചുറ്റുപാടിൽ കൊതുകിന്റെ കച്ചേരി എന്റെ ചിന്തകൾക്ക് അകമ്പടിസേവിച്ചു.