Posts

Media Management and News Value

Image
Conference Theme: India’s Communication Strategy and Policy for Development. Sub-theme: Media ownership. ABSTRACT Author: Anoop S., Student, Institute Of Journalism, Press Club, Trivandrum (IJT), Thiruvananthapuram, Kerala, India. Title: Media Management and News Value Sub-theme: Ownership and Competitiveness in media influence the news value. After the period of emergency (1975-77) the concept of media autonomy came to practice in India. The government of India appointed a committee called Varghese committee after the emergency. In those emergency years the media became a politically driven domain of government policy. The Varghese committee, to draft the bill for autonomy of All India Radio (AIR) and doordarshan. It was a revolutionary change in the policy of government of India. It helps to create Democratic as well as a positive mind over the country. By this bill the Varghese committee strengthen the article – 19 again of Indian constitution. After the autonomous...

*സാമൂഹിക പരിഷ്‌കർത്താവ്*

Image
വേശ്യയുടെ മകൻ എന്ന ചെറുകഥ ഞാൻ പ്രസിദ്ധികരിച്ചു. ചെറുകഥ വായിക്കാൻ പോലും മെനക്കെട്ടില്ല അവർ വീടുതേടിവന്ന് മടവാളിന് വെട്ടി.  ചോര വാർന്ന് മരണം കത്ത് കിടക്കെ ഞാൻ തിരക്കി "എന്തിനാണ് താങ്കൾ എന്നെ മുറിവേല്പിച്ചത്?". ഉത്തരം ഉടൻ വന്നു "ഞാൻ സാമൂഹിക പരിഷ്കർത്താവാണ് ഇതെന്റെ കടമ". ഞാൻ അയാളോട് അപേക്ഷിച്ചു "ചിലപ്പോൾ ഞാൻ രക്ഷപെടാൻ സാധ്യതയുണ്ട് കഴുത്ത് നോക്കി ഒന്നുകൂടെ വെട്ടിക്കൊള്ളൂ". "മരണം മഹത്തരം".   ---- അനൂപ് ശിവശങ്കര പിള്ള

തെരുവ് നാടകങ്ങൾ സാമൂഹിക വിമർശനത്തിനും പ്രകൃതി ചൂഷണത്തിനെതിരായും ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധം : ഡി. രഘൂത്തമൻ

Image
 ഡി. രഘൂത്തമൻ തിരുവനന്തപുരം: മാനവീയം വീഥിയിൽ ആരംഭിച്ച തെരുവ് പുസ്തകോത്സവ - സാംസ്കാരിക സംഗമത്തിലായിരുന്നു പ്രമുഖ നാടക കലാകാരനും അഭിനയ നാടക പഠന ഗവേഷണ കേന്ദ്രം പ്രസിഡന്റുകൂടിയായ രഘൂത്തമന്റെ പ്രതികരണം. ഒരു കാലഘട്ടത്തിൽ ഇടതുപക്ഷ സംഘടനകളുൾപ്പെടെയുള്ളവർ തെരുവ് നാടകങ്ങളെ വലിയതോതിൽ ആശയപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് അതില്ല. അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ വർഗീയ ഫാസിസ്റ്റവത്കരണം വേണ്ടരീതിയിൽ പ്രതിരോധിക്കപ്പെടാത്തത്.

തിരശ്ശീലയും വേഷങ്ങളും

Image
വിഷം തുപ്പും കരിവേഷങ്ങളാർത്തലറുന്ന ധ്വനികളിൽ വിറയ്ക്കും ദിക്കിന്റെ ചുവരുകൾ പച്ചയും കത്തിയും കൂർത്ത് മൂർത്ത നഖങ്ങൾ കൊണ്ട് ചീന്തിയെറിഞ്ഞൊരാ രാഗഭംഗിയേ നനുത്ത കുഞ്ഞുചുണ്ടിൻ വിശപ്പടക്കാനാകാതെ മാതൃമാറിടങ്ങൾ ചിതയിലഭയം തേടുന്നോരു കാലമിത് കലികാലം

കാട്ടുനീതി

Image
കബന്ധ നൃത്തമാടും അണുസ്ഫുരണമിവിടെ കൂടുപൊട്ടിയ ഉരഗം കണക്കെ. ബന്ധു ശത്രു മിത്രാധികളിവടെ ശോകമൂടുപടമണിഞ്ഞ അമാവാസി കോലങ്ങളായി. ഗർഭസ്തരവും സുരക്ഷിതമല്ലിനി ഉറച്ച കാൽവയ്പ്പോടെ പൊരുതാം നമുക്കീ മണ്ണിലും വിണ്ണിലും.

ആഴിയും അഗ്നിയും

Image
ആഴിയുടെ നീലിമ പേറുന്ന പ്രേതങ്ങളുടെ മൗനരാഗങ്ങളറിയാത്ത നാവികനെ പോലെ. എന്റെ ഹൃദയരേഖകളെ വായിക്കാതെ കാണാതെ സ്പർശിക്കാതെ പട്ടടയിലൊരു കൊള്ളികത്തു കിടപ്പു ഞാൻ.

അദൃശ്യം

Image
അവർ തമ്മിലറിഞ്ഞ രാവിന്റെ ഓർമ്മയക്കായി അവൾ സൂക്ഷിച്ചു വച്ചിരുന്ന സിഗർട്ടിന്റെ കുറ്റികൾ സ്വകാര്യ ശേഖരത്തിൽ നിന്നെടുത്ത് കാട്ടുമ്പോൾ അവളുടെ കൺപീലികളിൽ വൈരമൊട്ടുകൾ തൊങ്ങല് ചാർത്തിയിരുന്നു. ലാസ്യഭാവങ്ങൾ മിന്നിയ മിഴികളിലിന്ന് അമാവാസിരാവാണ്. ഒരു നിമിഷ നിശബ്ദതയ്ക്ക് ശേഷം അവൾ പറഞ്ഞു. '' പോകട്ടെ ഞാൻ. ഭയക്കേണ്ട മരിക്കില്ല''. വീണുകിടന്ന പേരറിയ പൂക്കൾ അറിയാതെ അവൾ കടന്നുപോയി. ഓടുവിലവൾ ഏതോ സൂര്യകിരണത്തിലൊളിച്ചു. കാതിലെ നിശബ്ദത മാറാതെ അയാൾ ഭൂമിയിലുറച്ചു പോയി. പിൻതിരിഞ്ഞ് നടന്ന അയാൾ മനസ്സിൽ പറഞ്ഞു "ഞാൻ എന്നെ കാണാതെ പോകുന്നു. നീ മനസ്സിലാക്കാതെയും". ഹാ... ഈ ജീവിതമെത്ര വിചിത്രം. ----- അനൂപ്‌ ശിവശങ്കര പിള്ള