തെരുവ് നാടകങ്ങൾ സാമൂഹിക വിമർശനത്തിനും പ്രകൃതി ചൂഷണത്തിനെതിരായും ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധം : ഡി. രഘൂത്തമൻ
ഡി. രഘൂത്തമൻ തിരുവനന്തപുരം: മാനവീയം വീഥിയിൽ ആരംഭിച്ച തെരുവ് പുസ്തകോത്സവ - സാംസ്കാരിക സംഗമത്തിലായിരുന്നു പ്രമുഖ നാടക കലാകാരനും അഭിനയ നാടക പഠന ഗവേഷണ കേന്ദ്രം പ്രസിഡന്റുകൂടിയായ രഘൂത്തമന്റെ പ്രതികരണം. ഒരു കാലഘട്ടത്തിൽ ഇടതുപക്ഷ സംഘടനകളുൾപ്പെടെയുള്ളവർ തെരുവ് നാടകങ്ങളെ വലിയതോതിൽ ആശയപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് അതില്ല. അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ വർഗീയ ഫാസിസ്റ്റവത്കരണം വേണ്ടരീതിയിൽ പ്രതിരോധിക്കപ്പെടാത്തത്.