തെരുവ് നാടകങ്ങൾ സാമൂഹിക വിമർശനത്തിനും പ്രകൃതി ചൂഷണത്തിനെതിരായും ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധം : ഡി. രഘൂത്തമൻ

 ഡി. രഘൂത്തമൻ
തിരുവനന്തപുരം: മാനവീയം വീഥിയിൽ ആരംഭിച്ച തെരുവ് പുസ്തകോത്സവ - സാംസ്കാരിക സംഗമത്തിലായിരുന്നു പ്രമുഖ നാടക കലാകാരനും അഭിനയ നാടക പഠന ഗവേഷണ കേന്ദ്രം പ്രസിഡന്റുകൂടിയായ രഘൂത്തമന്റെ പ്രതികരണം. ഒരു കാലഘട്ടത്തിൽ ഇടതുപക്ഷ സംഘടനകളുൾപ്പെടെയുള്ളവർ തെരുവ് നാടകങ്ങളെ വലിയതോതിൽ ആശയപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് അതില്ല. അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ വർഗീയ ഫാസിസ്റ്റവത്കരണം വേണ്ടരീതിയിൽ പ്രതിരോധിക്കപ്പെടാത്തത്.
സിനിമ പുതിയ സങ്കേതങ്ങളുടെ ചുവടുപിടിച്ച് മുന്നോട്ടുപോയപ്പോൾ നാടകങ്ങൾക്ക് പ്രേക്ഷകർ കുറയുന്ന അവസ്ഥയുണ്ടായി എന്നാൽ സൂര്യ കൃഷ്ണമൂർത്തിയെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ നാടകത്തെ പുതു ജീവനത്തിന്റെ പാതയിലെത്തിച്ചു. ഇന്ന് പുതിയ തലമുറ നാടകകളരികളിലേക്ക് എത്തുന്നു. നാടകാഭിനിവേശം കൊണ്ട് കോർപ്പറേറ്റ് കമ്പനികളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നു പോലും തൊഴിൽ ഉപേക്ഷിച്ചും ദീർഘകാല അവധിയെടുത്തും മലയാളി യുവത അഭിനയയിൽ പരിശീലനത്തിനെത്തുന്നു.

താൻ യാത്രക്കിടയിൽ കണ്ട പാരീസിലെ തെരുവോര കലാകാരൻമാരുടെ പ്രകടനം മാനവീയം വീഥി എന്ന ആശയത്തിന് ബലം നൽകി. 2001 - ൽ അഭിനയയുടെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ നാടൻപാട്ടുകളും തെരുവ് നാടകങ്ങളും സംഘടിപ്പിച്ചായിരുന്നു തുടക്കം. 2013 - ൽ മാനവീയം തെരുവോരക്കൂട്ടം രൂപീകരിക്കുകയും നാം ഇന്നു കാണുന്ന രീതിയിൽ ഈ വീഥി വികസിക്കുകയും ചെയ്തു.

നാടകത്തിന് സമൂഹത്തെ പരിഷ്കരിക്കുക എന്ന വലിയ കടമ കൂടി നിറവേറ്റാനുണ്ട്. സർക്കാരിന്റെ സജീവ ശ്രദ്ധ അമച്വർ നാടകങ്ങളുടെ വളർച്ചയ്ക്കാശ്യമാണ്. കാവാലത്തിന്റെയും തകഴിയുടെയും നാടകങ്ങൾ രാഷ്ട്രീയതീതവും ആശയപരതയുള്ളവയുമായിരുന്നു. ഒരു കലാകാരൻ എപ്പോഴും ജാതി മത വർഗ്ഗരാഷ്ട്രീയതീതമാക്കണം എന്നദ്ദേഹം നിരീക്ഷിച്ചു. ട്രാൻസ്ജെന്റഴ്സിന്റെ സാന്നിധ്യം മാനവീയം സംസ്കാരിക സംഗമത്തിന്റെ ഏറ്റവും വലിയ പ്രസക്തികളിലൊന്നാണ്. കലയുടെ സംഗമവേദിയായ മാനവീയത്തെ പരിഷ്കരിക്കാനുള്ള കോർപ്പറേഷന്റെയും സർക്കാരിന്റെയും മൂന്നരക്കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അദ്ദേഹം സ്വാഗതം ചെയ്തു. 
---- അനൂപ്‌ ശിവശങ്കര പിള്ള 

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി