എന്റെ പ്രണയത്തിന്
നിന്റെ വിയർപ്പിൽ പൂത്ത പൂക്കളാണ് പ്രിയപ്പെട്ടവളെ ഇന്നും എന്റെ മനസിന്റെ വസന്തം
നിന്റെ മുടിത്തുമ്പ് തൊട്ട് നീ എഴുതിയ കാവ്യമാണ് ഇന്നും എന്റെ ജീവഗ്രന്ഥം
നീ അന്ന് പകർന്ന് നൽകിയ ചുടുചുംബനങ്ങളാണ് ഇന്നുമെന്റെ സിരകളെ ത്രസിപ്പിക്കുന്നത്
നിന്റെ നീര്മിഴിപീലിയിൽ നീ കാത്തുവച്ച എന്നോടുള്ളൊരാ അനുരാഗമൊന്നുകൂടെ നുകരാനെനിക്ക് ഇന്നിന്റെ നിലാരാത്രിയിൽ തിടുക്കമെന്റെ കാർമുകിൽ പെണ്ണാളേ...
നിന്നിലെ കാട്ടുചെമ്പകത്തൊടിയിൽ വിരുന്നെത്തുമൊരു രാക്കിളിയുടെ പുതുരാഗമാകട്ടെയോ ഞാൻ പ്രിയതമേ.
----- അനൂപ് ശിവശങ്കരപ്പിള്ള
Comments
Post a Comment