ചിലമ്പോർമ്മകൾ
മരണമില്ലാത്ത ഭ്രാന്താണെനിക്കെന്റെ ചിലമ്പോർമ്മകൾ.
അന്നൊരാൽമരച്ചുവട്ടിൽ ചിതറിത്തെറിച്ചൊരു മൂകമാം സാക്ഷിയാണെനിക്കാ നീറുമേർമ്മകൾ.
മരിക്കുന്ന നേരത്തും എന്നെ വിടാതെ ചിറ്റിപ്പിടിക്കുമെന്നിക്കുറപ്പുള്ള പ്രണയിനിയാണെനിക്കാ ജീവോർമ്മകൾ.
എന്റെ അന്ധമാം ചിലമ്പോർമ്മകൾ മോഹിക്കുന്നതെന്റെ പ്രേത തീരത്ത് പൂക്കും മൃതിപൂക്കളെയല്ലയോ.
ഇന്നെനിക്കാ ആത്മനിർവൃതിയുടെ തീരമൊന്ന് കാണണം, പുണരണം, ഉറങ്ങണം.
ഒടുവിലൊരു കർക്കിടക ബലികാക്കയായി ഇലച്ചീത്തിലെ പട്ടടച്ചോറുണ്ണണം.
നോവുമെന്നോർമ്മകളെ വന്നെ എന്നെയെന്ന് മണ്ണോട് ചേർക്കിനിയെങ്കിലും മരണ നിശബ്ദത നുകരട്ടെ ഞാനാവോളം.
--- അനൂപ് ശിവശങ്കരപ്പിള്ള
Comments
Post a Comment