അച്ഛന്റെ കഥയിലെ പാലമരം



എന്റെ ഓർമ്മകളുടെ മൺപാത നടന്നെത്തിയാലൊരുതെച്ചിക്കാടുണ്ടതിന്റെ നടുവിലൊരുമൂർത്തിക്കാവും
സിന്ദൂരത്തിലാറാടി നിൽക്കുന്നൊരെന്റെ ആത്മമൂർത്തിയ്ക്ക് പിന്നിലുണ്ടൊരു ചാന്ദ്രശോഭയേറും പൂക്കൾ വിടരുമൊരു പാലമരം
ആ പാലമരത്തിലെ സുഗന്ധമില്ലാപൂക്കളാണെന്റെ മിഴിനീരിൽ കുതിർന്ന നഷ്ടസ്വപ്നങ്ങൾ.
മണ്ണടിഞ്ഞോരച്ഛൻ ഒരിക്കലോതിയെന്നോടിഞ്ഞനെ ''യക്ഷി ഗന്ധർവാധികളുള്ളൊരു പാലമരത്തിലെ പൂക്കൾ കൊഴിയാറില്ലോമനേ"
അച്ഛന്റെ വാക്കുകളിലെ പാലമരംപോൽ കൊഴിയാറില്ല എന്നിലെ പൂമരത്തിലെ ധവളസ്വപ്നപുഷ്പങ്ങളും.


--- അനൂപ് ശിവശങ്കരപ്പിള്ള

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി