അശോക ചകോരം


അലസമായോരെന്റെ നീർമാതളപ്പൂക്കളുടെ കൊമ്പിൽ വന്നിരുന്ന അശോകപ്പക്ഷി എനിക്ക് തന്നൊരോലക്കീറുണ്ട്.
പ്രണയം, പ്രണയമെന്നാരുപാട് സ്വകാര്യമായാരോ എഴുതിയോരോലക്കീറ്
എന്റെ ഏകാന്തതയുടെ ചൂടിലുരുകിയകന്ന പ്രണയഭാവങ്ങളെ,
ആവശ്യമില്ലിനി നിങ്ങൾക്കൊരു പിൻനടത്തവും, അശോകചകോരത്തിന്റെ അനുരാഗഗീതവും
നടക്കണം കാതമൊരുപാട് എനിക്കിനിയും, വിമോചന വിപ്ലവങ്ങൾക്കൊപ്പം ചേരണം
ഒടുവിലൊരു രക്തസാക്ഷിയായി മൃതിയെ വിജയിക്കണം പ്രണയമേ.....


--- അനൂപ് ശിവശങ്കരപ്പിള്ള 

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി