Popular posts from this blog
തെരുവ് നാടകങ്ങൾ സാമൂഹിക വിമർശനത്തിനും പ്രകൃതി ചൂഷണത്തിനെതിരായും ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധം : ഡി. രഘൂത്തമൻ
ഡി. രഘൂത്തമൻ തിരുവനന്തപുരം: മാനവീയം വീഥിയിൽ ആരംഭിച്ച തെരുവ് പുസ്തകോത്സവ - സാംസ്കാരിക സംഗമത്തിലായിരുന്നു പ്രമുഖ നാടക കലാകാരനും അഭിനയ നാടക പഠന ഗവേഷണ കേന്ദ്രം പ്രസിഡന്റുകൂടിയായ രഘൂത്തമന്റെ പ്രതികരണം. ഒരു കാലഘട്ടത്തിൽ ഇടതുപക്ഷ സംഘടനകളുൾപ്പെടെയുള്ളവർ തെരുവ് നാടകങ്ങളെ വലിയതോതിൽ ആശയപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് അതില്ല. അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ വർഗീയ ഫാസിസ്റ്റവത്കരണം വേണ്ടരീതിയിൽ പ്രതിരോധിക്കപ്പെടാത്തത്.
അനുരാഗം:
ഗുൽമോഹറിന്റെ മൃദുല ലയങ്ങളെ നെഞ്ചിലേറ്റു വാങ്ങിയ നിമിഷങ്ങളിൽ വിരഹ വേദന ഞാനറിഞ്ഞിരുന്നില്ല സഖി കാരണം അന്നാ ആ നിമിഷങ്ങളത്രയും എന്നെ പുണർന്ന് നിന്നിരുന്നത് നിന്റെ പ്രണയത്തിന്റെ നിശബ്ദ ജ്വലകളായിരുന്നില്ലെയോ കൂട്ടുകാരി. നിന്റെ പ്രണയ രാജികളുടെ ബന്ധനമെന്നിൽ തീർത്ത രാഗമായിരുന്നു സഖീ എനിക്കേറ്റം പ്രിയങ്കരം. ഒരിക്കാലാ ഇടനാഴിയിൽ നമ്മളിരുപേർ രണ്ടുവഴിക്ക് മൊഴിചൊല്ലാതെ പിരിഞ്ഞപ്പോൾ നിലച്ച രാഗങ്ങളിന്നെൻ ജനലഴികളിലിരുന്നൊരു കരിങ്കുയിൽ സംഗീതാർദ്രമായി മൂളിയപ്പോൾ ഓർത്തുപോയി കൂട്ടുകാരി നീ ഒപ്പമുണ്ടായിരുന്നൊരാ അനുരാഗ നാളുകൾ. മറവിയുടെ വിണ്ണിൽ മറഞ്ഞുപോയൊരാ തീവ്രമോഹമേ ഒന്നുകൂടുരുണ്ടുകൂടി പേമാരിയായി പെയ്തിറങ്ങാമോ എൻ പ്രണയം മറന്ന മരുഭൂവിൽ. --- അനൂപ് ശിവശങ്കരപ്പിള്ള

Comments
Post a Comment