സ്വപ്നമായി തുടരുന്ന മാധ്യമ സ്വാതന്ത്ര്യം

ഇന്നത്തെ ദിനം എന്നത്തെയും പോലെ കടന്നുപോകരുത്. കാരണം കഴിഞ്ഞ വർഷം ലോകത്ത് മരണമടഞ്ഞ 115 പേരെ ഓർക്കേണ്ട ദിനമാണിന്ന്. തങ്ങളുടെ തൊഴിൽ ചെയ്തു എന്നത് മാത്രമാണ് പോയ വർഷം ഇവർ മരണപ്പെടാൻ ഇടയാക്കിയ കാരണം. ആ 115 പേരും ചെയ്തത് ഒരേ തൊഴിലായിരുന്നു "സ്വതന്ത്ര മാധ്യമ പ്രവർത്തനം".

ഇന്ന് മേയ് 3 ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. ഈ ദിനത്തിൽ മറക്കാതെ സൂക്ഷിക്കാം നമ്മൾക്കായി പ്രവർത്തി്ച്ചു മരിച്ച ആ 115 ( Acco. INSI Records)പേരുകൾ. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് വെല്ലുവിളികൾ ഒരോ വർഷവും ഏറിവരുന്നു എന്നത് വസ്തുതയാണ്. കൊളംബിയ, മെക്സിക്കോ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, റഷ്യ, സിറിയ എന്നിവടങ്ങളിൽ മാധ്യമ പ്രവർത്തനം തന്നെ അസാധ്യമായി കൊണ്ടിരിക്കുന്നു. ലോക മാധ്യമ സ്വതന്ത്ര്യ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം നേപ്പാളിനും അഫ്ഗാനും പിന്നിലായി 136 മതാണ് എന്നതും ഇതേ പട്ടികയിൽ പാകിസ്ഥാന്റെ സ്ഥാനം 139 ആണ് എന്നതും എത്രമാത്രം ഗുരുതരമാണ് നമ്മുടെ അവസ്ഥ എന്ന് ഊഹിക്കാവുന്നതാണ്.
UNESCO യും ഇന്തോനേഷ്യൻ സർക്കാരും സംയുക്തമായി സംഘടിപ്പിക്കപ്പെടുന്ന ലോക മാധ്യമ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്തോനേഷ്യയിലെ ജക്കാർത്തയാൽ മേയ് 1 മുതൽ 4 വരെ നടക്കുകുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിനായി വേണ്ടത് ശക്തമായ രാജ്യാന്തര ഇടപെടലുകളും നിതാന്ത ജനകീയ ജാഗ്രതയുമാണ്. നമ്മളിൽ ഓരോ ദിനവും വാർത്തയുടെയും അറിവിന്റെയും വെളിച്ചം എത്തിച്ചു നൽകുന്ന മാധ്യമ ലോകത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒന്നു കൈകോർക്കാം.
----- അനൂപ് ശിവശങ്കരപിള്ള 
#pressfreedom #WPFD2017 #worldmedia




Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി