മുഖമില്ലാത്ത ലക്ഷ്മിയുടെ ജനാല
സൂര്യന്റെ അവസാനരശ്മി വിടപറയാൻ കാത്തുനിന്ന സന്ധ്യാനേരത്ത് അവൾ അവന്റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പുകണങ്ങളെ ചുംബിച്ചു കൊണ്ട് മെല്ലെ മൊഴിഞ്ഞു. ഇനിയെപ്പോഴാണ് ? എന്തിന്? തന്റെ നെഞ്ചിൻ കൂടിന് മുകളിൽ തളർന്നുകിടന്ന അവളിലേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ അവൻ പറഞ്ഞു. നിനക്കെന്നെ മടുത്തുവേ? അവൾ വിഷമത്തോടെ ചോദിച്ചു ഒരു ചിത്രശലഭത്തെ തൂത്തെറിയുന്ന ലാഘവത്തോടെ അവളെ പിടിച്ചുമാറ്റി കിടക്കയിൽ നിന്നുമിഴിന്നേറ്റു കൊണ്ട് അയാൾ പരുഷമായി പറഞ്ഞു. ഞാനിറങ്ങുന്നു... അവൾ കാത്തു നിൽക്കുന്നുണ്ടാവും. അയാൾ തന്റെ വസ്ത്രങ്ങൾ ഒന്നൊന്നായി പറക്കിയെടുത്ത് ശരീരത്തിന്റെ നഗ്നതയെ മൂടിവെച്ച് മുറിയുടെ വാതിൽ അലസമായി തുറന്ന് താഴേക്കിറങ്ങിപ്പോയി. തനിക്ക് എന്നും ലോകക്കാഴ്ച്ചകൾ കാട്ടിത്തരുന്ന മുറിയുടെ ജനാലയുടെ ഇഴകളിൽ പിടിച്ചുനിന്ന് ഗേറ്റുതള്ളിത്തുറന്ന് തെരുവിലേക്ക് പോകുന്ന തന്റെ വിയർപ്പുനാറുന്ന പുരുഷശരീരത്തിന്റെ ഉടമയെ അവൾ നോക്കിനിന്നു. കണ്ണുനീർകണങ്ങൾ കവിളിലേക്ക് ഒഴുകാൻ ശ്രമിച്ചെങ്കിലും നഗരം ചുറ്റിവന്ന വേനൽ കാറ്റ് ആ ജലകണങ്ങളെ നിഷ്ക്കരണം ചി...