കാമിനി
ഹേയ്... രാത്രിയുടെ ഓർമ്മചാരുതയേ വന്നെന്റെ സമയ സൂചികയിലിരിക്കൂ
കഴിഞ്ഞു പോയോരാ രാത്രിയുടെ ചടുല ബിന്ദുക്കളെ ഞാനൊന്ന് മാറോടണച്ചോട്ടെ
പുലരാതെ പുലരാതെ മാനമേ...
രാത്രിയുടെ നേർത്ത രാഗമായിവന്നെൻ കൈ പിടിച്ചൊരു കാമിനിയാം ശലഭ രാജ്ഞിയെ മറവിയുടെ മൂടുപടമണിയിച്ചോട്ടെ ഞാനൊന്ന്
ഹാ! മാനമിങ്ങനെ തെളിയാതെ നിൽക്കുന്നതെന്ത് സുഖകരം കാമിനി ...
--- അനൂപ് ശിവശങ്കരപിള്ള
Comments
Post a Comment