ബലികൊടുക്കപ്പെട്ട തൂലിക
എന്റെ തൂലിക നിശബ്ദതയിലേക്ക് പയണം തുടരുന്ന വെറും ആത്മബലിയുടെ ബിംബമായി മാറുന്നീ പടനിലങ്ങളിൽ
ഗർഭ മോഹങ്ങളിൽ പ്രേതമായി വറ്റിയ പിഞ്ചിൻ ഓർമ്മ തുടിക്കും മാതൃഹൃദയം പോൽ ദിക്കറിയാ ദേശാടന പക്ഷിയായി അണയാൻ വെമ്പുന്നെൻ ജീവരേഖ
ബലിക്കല്ലിൽ ചിതറിമരിക്കാൻ പായുന്നൊരെൻ ജീവൽപറവകളെ
മോഹശിഖരങ്ങളിൽ കണമായും പിന്നെ മെട്ടായും ഒടുവിലോ ചുവന്ന പൂവായും വിടർന്നുപൊന്തി ഇതിഹാസ വീര്യം പകർന്ന് രണ വീഥിയിൽ ചക്രവാളയാത്ര ചെയ്യുക ധീര ബലിപ്പറവകളെ നിങ്ങൾ
തോൽവിയിലും തോൽക്കാതെ നിൽക്കുമെൻ ആത്മീയാംശമേ ഒടുവിലാ ശ്വാസനാളം ഞരിഞ്ഞടയുന്ന നേരവും വിളിച്ചു പറയുക ഈ ഭ്രാന്തൻ ലോകത്തോടൊരുവാക്യം
"ഞാൻ തോൽക്കില്ല"
--- അനൂപ് ശിവശങ്കരപിള്ള
( പൂർണ്ണമാകാത്ത എന്റെ ചില ചിതറിയ ജീവിത നേരുകൾ )
Comments
Post a Comment