നിശബ്ദതയുടെ മണമുള്ള വേശ്യ
കാരണം
അതിന്
എന്റെ ചോരയുടെയും എനിക്ക് ലഭിക്കാതെപോയ പ്രണയത്തിന്റെയും ചിലങ്കയണിഞ്ഞ വേശ്യയുടെ മണമാണ്
കണ്ണിൽ പിടിമുറുക്കിയ ഈ മയക്കം ഒന്നെന്റെ കഴുത്തിന്റെ ശ്വാസനാളത്തെ ബന്ധിച്ചിരുന്നെങ്കിൽ
എനിക്ക്
അറിവുകളില്ലാത്ത ലോകം സാധ്യമായേനേ രാക്കിളി
ഒന്ന് പടികടന്ന് വരൂ
ഒന്ന് പടികടന്ന് വരൂ
എന്റെ തലയ്ക്കലിരിക്കൂ ഇത്തിരി വിഷം ഈ നാവിലിറ്റിക്കൂ.
--- എന്റെ ഭ്രാന്തൻ വിഹ്വലതകൾ ( 17/01/2018)
അനൂപ് ശിവശങ്കരപ്പിള്ള
Comments
Post a Comment