പോകണം ഒരുപാട് കാതമിനിയും, പേറണം നെഞ്ചിലണയാ കണലും പകരണം ആത്മാവേശമോരോ ചുവടിലും. പുതുമയുടെ ജീവിത വിസ്മയം തേടുന്നു ഞാൻ ഓരോ പുതുചുവടുകളിലും. നയിക്കുന്നു ഞാനെരു ആത്മീയ വിപ്ലവം ജയിക്കേണ്ടതെനിക്ക് എന്നെ തന്നെയെന്നറിയുന്നു എൻ മോഹന ജീവിത വീക്ഷണം. മരണമാം മഹാകാഥികന്റെ കഥനം കേട്ടുറങ്ങും നിലാ രാത്രിയിലേക്കിനി ദൂരമില്ലന്റെ ജീവിതമാം ഒറ്റയടിപാതയിലിനി. കൈപിടിക്കാനൊരു കൂട്ടുതേടിയല്ല ഈ വഴിമരച്ചുവട്ടിലിരിക്കുന്നു ഞാൻ, കാത്തിരിപ്പിലാണ് ഞാൻ നിശാദീപമേ ഉദിച്ചുയരുവാനുണ്ടെരു ചടുലമാം ആദർശ താരകം. ഉദയശേഷം പേറും നിശാനാളമേ നിന്നെ എൻ തുടിക്കും ഇടനെഞ്ചിലിന്ന്, എൻ വഴി വെളിച്ചമായി അവഗണിക്കാനല്ല സ്നേഹിതേ, ഉൾക്കാഴ്ച്ചയുടെ ഇരുണ്ട വിഹായുസ്സ് തേടി പറന്നുയരുമ്പോൾ അഗ്നിച്ചിറകുകളായി ഒപ്പം കൂട്ടനാണ് ആത്മീയനാളമേ. --- അനൂപ് ശിവശങ്കരപ്പിള്ള