കൊടികെട്ട് കരാർ:- തൊഴിലാളി പ്രസ്ഥാനം വക
പണ്ടെക്കെ രാഷ്ട്രിയ - തൊഴിലാളി പ്രസ്ഥാനഭേദമെന്യേ കൊടികെട്ടാനും പോസ്റ്റർ പതിക്കാനും മുതൽ പ്രവർത്തകരെ സമ്മേളന വേദിയിലെത്തിക്കാൻ വരെ തയ്യാറായി പ്രതിഫലം ഇച്ഛിക്കാതെ അനേകം പ്രവർത്തകരും നേതാക്കളും ഉത്സാഹിച്ചു നിന്നിരുന്നു.
എന്നാൽ ഇന്ന് കഥമാറി അത്തരം പ്രവർത്തകരും നേതാക്കളും ഇല്ലാതായി. യോഗങ്ങളിലും സമ്മേളനങ്ങളിലും ഷർട്ട് ചുളിയാതെ ഇരുന്നു കൊടുക്കുന്നതാണ് പുതിയകാല തൊഴിലാളി വർഗ്ഗ പ്രവർത്തനം. അതോടെ കൊടികെട്ട് മുതൽ വേദിയൊരുക്കൽ വരെയുള്ള എല്ലാ പ്രവർത്തനങ്ങളും കരാർ നൽകിത്തുടങ്ങി.
ദൃശ്യം: തിരുവനന്തപുരം പ്രസ്സ് ക്ലബിന് മുന്നിൽ നിന്ന്.
ചിത്രം പകർത്തിയത്: അനൂപ് ശിവശങ്കര പിള്ള
#labourunionsinindia #keralapolitics #labourunionsconferences
Comments
Post a Comment