ചുവടുവയ്ക്കും ചിറകുകൾ



ഇന്നിന്റെ കണ്ണുകളിൽ മായാതെ നില്കുന്നത് ഞാനെന്ന രൂപമില്ലാ പറവയല്ല.


അതിരുകളില്ലാ വാനങ്ങളെ ചിറകുകൾകൊണ്ട് പുണരാൻ പാഞ്ഞടുക്കും ദീപ്തമായെരാർജവ പ്രകാശബീജരാശിയാണ്.


പറക്കണം ഉയരണം മുന്നേറണം ചുവടുവച്ചങ്ങനെ പരുധികളില്ല വിണ്ണിൻ പടവുകളോരോന്നായി.


നാട്ടണം കൊടിക്കുറ വിണ്ണിൻ നെറുകയിൽ അറിയണം നെഞ്ചിൻ വിജയസ്പന്ദനം ഓരോ മുന്നേറ്റ ചുവടുകളിലും.


--- അനൂപ് ശിവശങ്കരപിള്ള 

Comments

Popular posts from this blog

അവൾ എനിക്കൊരു കെട്ടുകഥ

വയൽ കാഴ്ച

എന്റെ പ്രണയത്തിന്