മഴ
ഒരു മഴ കഴിഞ്ഞു. ഇനി കാത്തിരിപ്പാണ് മറ്റൊരു മഴയ്ക്കായി. കാർമേഘങ്ങൾ ചക്രവാളത്തിന്റെ അതിരുകളിലെ തങ്ങളുടെ കുടിലിലേക്കുള്ള യാത്രയിലാണെന്ന് തോന്നിപ്പോകുന്നു.
photograph from: ezhamkulam, Adoor |
ഒരു നിമിഷം പോലും ഇമവെട്ടാതെ അവർക്കു മുൻപേ നടക്കുന്ന സൂര്യന്റെ രശ്മികൾ കാർമേഘങ്ങളുടെ മനസ്സിനെ മാത്രമല്ല നമ്മുടെ ഉള്ളിൽ പോലും ഒരു ദിനത്തിന്റെ കർമ്മഘാണ്ഡം അവസാനിച്ചു എന്ന മൃദുലമായ വികാരത്തെ ചൊടിപ്പിച്ചു നിറുത്താൽ പര്യാപ്തമാണ്. ഞാനും ഒരു കാർമേഘ കൂടുപോൽ ഇന്നിന്റെ പകലിൽ ഓടിനടന്നു പക്ഷേ തിരികെ നടക്കാൻ ശരീരം പറയുമ്പോഴും മനസ്സ് ചിണുങ്ങിയും പിണങ്ങിയും മുന്നോട്ട് ചുവട് വയ്ക്കുന്നു, രാവിൽ തന്നെ കാത്തിരിക്കും കാമനകൾക്കും കാമുകിക്കുമായി. നടക്കണം ഒരുപാട് കാതവും കാലവുമിനി പിറന്നു പോയില്ലേ മനുഷ്യനായിങ്ങനെ.
---അനൂപ് ശിവശങ്കര പിള്ള
Comments
Post a Comment