മലരിന്റെ ദുഃഖം

മലർ 

ഇത് ഞങ്ങളുടെ (താമരക്കുടിക്കാരുടെ) സ്വന്തം മലർ. ഈ പേരിട്ടത് ആരാണെന്ന് ഒരുപിടിയുമില്ല. താമരക്കുടി കമ്പോളത്തിലിറങ്ങുന്നവരുടെയെല്ലാം പൊന്നോമനയാണ് മലർ.

വിശക്കുമ്പോൾ പതുക്കെ വാസസ്ഥലമായ ഹോളോബ്രിക്സ് കമ്പനി വരാന്തയിൽ നിന്നും ഇറങ്ങിവരും, ഒരു മടിയും കൂടാതെ കാണുന്ന പരിചയക്കാരോട് ഭക്ഷണം ചോദിക്കും. നാട്ടുകാർ ബിസ്കറ്റുമുതൽ അൾബൂരി വരെ തങ്ങളുടെ പോക്കറ്റിനും സാഹചര്യത്തിനും അനുസരിച്ച് വാങ്ങി നൽകും. കഴിക്കും പരിചയം പുതുക്കും നടന്നകലും. ഇപ്പോ കുറെക്കാലമായി ഞങ്ങൾ നാട്ടുകാരുടെ പ്രിയങ്കരിയും പൊതുസ്വത്തുമാണ് മലർ.

ഉറ്റവരും ഉടയവരും ഉളളവളാണ് മലർ എന്ന് വരുത്താനായി നാട്ടുകാർ കഴുത്തിൽ ഒരു തൊടലും കെട്ടികൊടുത്തു. അതോടെ എല്ലാവരും ഇവളെ പ്രിയപ്പെട്ടവളായി കണ്ടുതുടങ്ങി. ഈയിടെ മൂന്നു കുഞ്ഞുങ്ങൾക്ക് മലർ ജന്മം നൽകി പക്ഷേ ആരോ ഇവളുടെ മൂന്നു കുഞ്ഞുങ്ങളെയും പലപ്പോഴായി കടത്തികൊണ്ടുപോയി. അതിന്റെ മനോവിഷമത്തിലാണ് പാവം മലർ കുറെക്കാലമായി, എന്ത് ചെയ്യാനാ ഇവൾ..... ആരോട് പരാതിപ്പെടാൻ......

----------  അനൂപ് ശിവശങ്കരപ്പിള്ള 

#malar #thamarakudy #streetdog #keralapetdogs

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി