അനുരാഗം:
ഗുൽമോഹറിന്റെ മൃദുല ലയങ്ങളെ നെഞ്ചിലേറ്റു വാങ്ങിയ നിമിഷങ്ങളിൽ വിരഹ വേദന ഞാനറിഞ്ഞിരുന്നില്ല സഖി
കാരണം അന്നാ ആ നിമിഷങ്ങളത്രയും എന്നെ പുണർന്ന് നിന്നിരുന്നത് നിന്റെ പ്രണയത്തിന്റെ നിശബ്ദ ജ്വലകളായിരുന്നില്ലെയോ കൂട്ടുകാരി.
നിന്റെ പ്രണയ രാജികളുടെ ബന്ധനമെന്നിൽ തീർത്ത രാഗമായിരുന്നു സഖീ എനിക്കേറ്റം പ്രിയങ്കരം.
ഒരിക്കാലാ ഇടനാഴിയിൽ നമ്മളിരുപേർ രണ്ടുവഴിക്ക് മൊഴിചൊല്ലാതെ പിരിഞ്ഞപ്പോൾ നിലച്ച രാഗങ്ങളിന്നെൻ
ജനലഴികളിലിരുന്നൊരു കരിങ്കുയിൽ സംഗീതാർദ്രമായി മൂളിയപ്പോൾ ഓർത്തുപോയി കൂട്ടുകാരി നീ ഒപ്പമുണ്ടായിരുന്നൊരാ അനുരാഗ നാളുകൾ.
മറവിയുടെ വിണ്ണിൽ മറഞ്ഞുപോയൊരാ തീവ്രമോഹമേ ഒന്നുകൂടുരുണ്ടുകൂടി പേമാരിയായി പെയ്തിറങ്ങാമോ എൻ പ്രണയം മറന്ന മരുഭൂവിൽ.
--- അനൂപ് ശിവശങ്കരപ്പിള്ള
Comments
Post a Comment