"ഉത്തരത്തിലെ പല്ലിക്ക് കാടിക്കലത്തിലന്ത്യം"

ദിലീപ് 

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പഴഞ്ചെല്ലുകളിലൊന്നാണിത്. എന്റെ കൺമുൻപിലും ദൃശ മാധ്യമത്തിലൂടെയും ഒരുപാട് ജീവിതങ്ങൾ ഈ പഴഞ്ചെല്ലിനെ സാധൂകരിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നത് കണ്ടിട്ടുണ്ട്.
ദിലീപിന്റെ കര്യത്തിലും ഈ പഴമയുടെ വാക്കുകൾ ഇപ്പോൾ ഏതാണ്ട് സത്യമാണ് എന്നു തോന്നുന്നു. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടങ്കിലും ഇല്ലെങ്കിലും.....
അഥവാ അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ കോടതി ദിലീപിനെ ശിക്ഷിച്ചാലും ഇല്ലെങ്കിലും.......
ആ നടന്റെ ശോഭന മുഖം തത്കാലികമായെങ്കിലും വികൃതമായി എന്ന് പറയാതിരിക്കാൻ തരമില്ല. ഒരുകാലത്ത് പുള്ളിക്കാരന്റെ ഓട്ടോഗ്രാഫിനു വേണ്ടിയും സെൽഫിക്കുവേണ്ടിയും ആവേശം കാട്ടിയ ആൺ ശിരോമണികളും പെൺകുട്ടികളും. ഇന്ന് ആ നടനെ നേരെ കിട്ടുന്ന കല്ലൊക്കെ വലിച്ചെറിയാൻ കാട്ടുന്ന വേഗത ഭൂമിയിലെ എല്ലാവർക്കുമുള്ള വലിയ സൂചനയാണ് നൽകുന്നത്:
വീണാൽ അത്രയും നാൾ ചിരിച്ച മുഖങ്ങൾ കറുക്കും, എടുത്തുയർത്തിയ കൈകൾ കല്ലെറിയാൻ മടികാണിക്കില്ല.......
 "എല്ലാം കപടവും കാര്യസാധ്യകേന്ദ്രീകൃതവുമാണ് ".

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി