ഓർമ്മ മാത്രം
ഓർമ്മകളുടെ വേരുകളിൽ ഇന്നിന്റെ പുഴുവരിക്കുന്നു ജീവസഖീ
നിൻ ഓർമ്മകളുടെ നിധികുംഭമൊളുപ്പിക്കാനിടമില്ല പ്രിയതെ എൻ ജീവനാം ഓർമ്മകോശങ്ങളിലിന്ന്
എന്റെ ഹൃദയമെന്നോട് ചൊല്ലിയ നീയും പ്രണയത്തിലാണെന്ന പെരുങ്കള്ളമൊളുപ്പിച്ചതീ ഋതുഭംഗമേറ്റൊരാ ഓർമ്മ നാളങ്ങളിൽ
ഇന്നുമീ കാർമേഘപടലങ്ങളാഴത്തിൽ കാമിക്കുന്നത് നിന്റെ നേർമ്മയാം പൊൻകിരണങ്ങളല്ലയോ നീതിധവളിമേ
ഓർക്കാതിരിക്കാൻ തരുമോ നീയെനിക്കിനിയെങ്കിലും വിഷം ചീറ്റുമൊരായിരം മറവിയുടെ കളി തോഴരേ.......
--- അനൂപ് ശിവശങ്കരപിള്ള
Comments
Post a Comment