ഫാസിസ്റ്റ് കബന്ധങ്ങൾ


വിഗ്രഹാരാധനകളുടെ നിഴൽ ചാഞ്ഞ മൺപാതയിൽ പിഴയ്ക്കും അരിക് ജീവിതങ്ങളെ
എഴുത്തിന് വിലക്കുള്ളൊരു നാട്ടിൽ, പിറക്കാൻ 'പ്രിവിലേജ് ' വേണ്ടൊരു ദേശത്ത്, മിണ്ടാൻ 'പാസ്പോർട്ട് ' വേണ്ടൊരു കാലത്ത്
എന്തിനീ ആരാധനയുടെ ചങ്ങല നിങ്ങടെ ദേഹത്ത്
പൊട്ടിച്ചെറിയുക ഉരുക്കുവടങ്ങൾ മനസ്സിലേന്തുക ഗുരുതന്നൊരക്ഷരക്കൂട്ടുകൾ
ചൂടുള്ള വാക്കുകൊണ്ട് തീകൊളുത്തുക ഫാസിസ്റ്റ് കേളീ വിപിനങ്ങൾക്ക് വീരരേ
അവരുടെ വർഗ്ഗീയ കബന്ധങ്ങൾ വേട്ടയ്ക്കിറങ്ങുമുൻപേ
അക്ഷരങ്ങൾ കൊണ്ടൊരു ചിതയൊരുക്കൂ നിങ്ങളെനിക്കായി എന്നിൽ ഉൾചേർന്നൊരാ ധാർമ്മിക ബിംബം സ്വതന്ത്രമാവട്ടെ.

--- അനൂപ് ശിവശങ്കരപ്പിള്ള 

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി