തൂക്കിലേറ്റിയ പ്രണയം



അഭിനയനിപുണതയോടൊപ്പം പ്രണയം ഒളിച്ചോടുന്നത് "കണ്ടുനിന്ന"
മുടന്തൻകാലം ഇന്നെന്റെ കതകിൽ മുട്ടി

ചിരിയോടെ അകത്തേക്ക് ക്ഷണിച്ച എന്റെയൊപ്പം കൂടാരം കയറിയ

കാലം

എനിക്കൊരു ചോദ്യോപഹാരം വെച്ചുനീട്ടി.
പുഞ്ചിരി വിടാതെ
"അഭിനയസിദ്ധിയില്ലാത്തതിൽ അഭിമാനം "
എന്ന് മറുപടിയോതി.

"ഒരു മനുഷ്യജീവിയെ കിട്ടിയെന്ന്"
വിളിച്ചുകൂവിക്കൊണ്ട് കാലം മുടന്തി വെളിയിലേക്കോടി

ഇതുകേട്ട് തുറന്നുകിടന്ന മുറിയിലേക്കിരച്ചുകയറിയ കാറ്റും വെളിച്ചവും

എന്റെ

ഡയറിയുടെ താളുകൾ മറിച്ചുകൊണ്ടെന്നോട് ചോദിച്ചു

പ്രണയമില്ലേ?

വാതിൽപ്പടികടന്ന് വെളിച്ചത്തേക്കിറങ്ങി നിന്നുകൊണ്ട് ഞാൻ പ്രകൃതിയോട് മൊഴിഞ്ഞു.

പ്രണയമുണ്ടായിരുന്നെന്നിൽ
പക്ഷേ
അഭിനയം വശമില്ലാത്തതിനാൽ

"അവർ തൂക്കിലേറ്റി "

--- അനൂപ് ശിവശങ്കരപ്പിള്ള

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി