നാടുവിട്ട മരണം


കുറെ നാളായി ജീവന് മരണത്തോട് ഒടുക്കത്തെ പ്രണയം

ഒടുവിലവർ എനിക്ക് ജീവന്റെ മുകളിലുള്ള അധികാരങ്ങളെ ധിക്കരിച്ച് ഒളിച്ചോടുമെന്നായി


വാശി, അല്ലാണ്ടെന്താ...



വാശികടുത്തപ്പോൾ ഇന്നലെ രാത്രി

ഞാൻ

എക്സ്പെയറി ഡേറ്റ് കഴിഞ്ഞ മോഹങ്ങളിലൊന്നിന്റെ കൂടുപൊട്ടിച്ച് ഒരു മോഹഗുളിക വിഴുങ്ങി

ആഹാ!!!

എന്തൊരു മനസമാധാനം

ജീവിന്റെ പ്രണയവും ''പൊട്ടി"

മോഹിനിയായ മോഹത്തെ കവർന്നുകൊണ്ട്

മരണം നാടും വിട്ടു.

--- അനൂപ് ശിവശങ്കരപ്പിള്ള 

Comments

Popular posts from this blog

കാമിനി

അവൾ എനിക്കൊരു കെട്ടുകഥ

നിശബ്ദതയുടെ മണമുള്ള വേശ്യ