Posts

Showing posts from February, 2018

മുഖമില്ലാത്ത ലക്ഷ്മിയുടെ ജനാല

Image
                  സൂര്യന്റെ അവസാനരശ്മി വിടപറയാൻ കാത്തുനിന്ന സന്ധ്യാനേരത്ത് അവൾ അവന്റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പുകണങ്ങളെ ചുംബിച്ചു കൊണ്ട് മെല്ലെ മൊഴിഞ്ഞു. ഇനിയെപ്പോഴാണ് ? എന്തിന്? തന്റെ നെഞ്ചിൻ കൂടിന് മുകളിൽ തളർന്നുകിടന്ന അവളിലേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ അവൻ പറഞ്ഞു. നിനക്കെന്നെ മടുത്തുവേ? അവൾ വിഷമത്തോടെ ചോദിച്ചു ഒരു ചിത്രശലഭത്തെ തൂത്തെറിയുന്ന ലാഘവത്തോടെ അവളെ പിടിച്ചുമാറ്റി കിടക്കയിൽ നിന്നുമിഴിന്നേറ്റു കൊണ്ട് അയാൾ പരുഷമായി പറഞ്ഞു. ഞാനിറങ്ങുന്നു... അവൾ കാത്തു നിൽക്കുന്നുണ്ടാവും. അയാൾ തന്റെ വസ്ത്രങ്ങൾ ഒന്നൊന്നായി പറക്കിയെടുത്ത് ശരീരത്തിന്റെ നഗ്നതയെ മൂടിവെച്ച് മുറിയുടെ വാതിൽ അലസമായി തുറന്ന് താഴേക്കിറങ്ങിപ്പോയി. തനിക്ക് എന്നും ലോകക്കാഴ്ച്ചകൾ കാട്ടിത്തരുന്ന മുറിയുടെ ജനാലയുടെ ഇഴകളിൽ പിടിച്ചുനിന്ന് ഗേറ്റുതള്ളിത്തുറന്ന് തെരുവിലേക്ക് പോകുന്ന തന്റെ വിയർപ്പുനാറുന്ന പുരുഷശരീരത്തിന്റെ ഉടമയെ അവൾ നോക്കിനിന്നു. കണ്ണുനീർകണങ്ങൾ കവിളിലേക്ക് ഒഴുകാൻ ശ്രമിച്ചെങ്കിലും നഗരം ചുറ്റിവന്ന വേനൽ കാറ്റ് ആ ജലകണങ്ങളെ നിഷ്ക്കരണം ചി...

ബലികൊടുക്കപ്പെട്ട തൂലിക

Image
എന്റെ തൂലിക നിശബ്ദതയിലേക്ക് പയണം തുടരുന്ന വെറും ആത്മബലിയുടെ ബിംബമായി മാറുന്നീ പടനിലങ്ങളിൽ ഗർഭ മോഹങ്ങളിൽ പ്രേതമായി വറ്റിയ പിഞ്ചിൻ ഓർമ്മ തുടിക്കും മാതൃഹൃദയം പോൽ ദിക്കറിയാ ദേശാടന പക്ഷിയായി അണയാൻ വെമ്പുന്നെൻ ജീവരേഖ ബലിക്കല്ലിൽ ചിതറിമരിക്കാൻ പായുന്നൊരെൻ ജീവൽപറവകളെ മോഹശിഖരങ്ങളിൽ കണമായും പിന്നെ മെട്ടായും ഒടുവിലോ ചുവന്ന പൂവായും വിടർന്നുപൊന്തി ഇതിഹാസ വീര്യം പകർന്ന് രണ വീഥിയിൽ ചക്രവാളയാത്ര ചെയ്യുക ധീര ബലിപ്പറവകളെ നിങ്ങൾ തോൽവിയിലും തോൽക്കാതെ നിൽക്കുമെൻ ആത്മീയാംശമേ ഒടുവിലാ ശ്വാസനാളം ഞരിഞ്ഞടയുന്ന നേരവും വിളിച്ചു പറയുക ഈ ഭ്രാന്തൻ ലോകത്തോടൊരുവാക്യം "ഞാൻ തോൽക്കില്ല" --- അനൂപ്‌ ശിവശങ്കരപിള്ള  ( പൂർണ്ണമാകാത്ത എന്റെ ചില ചിതറിയ ജീവിത നേരുകൾ )

യാത്ര തുടരും...

Image
ഒരുപാട് കാതമിനിയും പോകേണം... കാലത്തിന്റെ ഒഴുക്കുകളറിയാതെ നവസ്പുരണം വിതറുന്ന പുതു അരുവിയായി കാലത്തിന്റെ ദാർശനികതകൾക്കെതിരായി പടനയിക്കേണം. എന്റെ യാത്രകളവസാനിക്കുന്നില്ല,  അവ തുടരുന്നു ഏകാകിയായ യാത്രികനാകാൻ കഴിഞ്ഞതെൻ അഭിമാനമാകാം. യാത്ര തുടരും... --- അനൂപ് ശിവശങ്കരപിള്ള 

കാമിനി

Image
ഹേയ്... രാത്രിയുടെ ഓർമ്മചാരുതയേ വന്നെന്റെ സമയ സൂചികയിലിരിക്കൂ കഴിഞ്ഞു പോയോരാ രാത്രിയുടെ ചടുല ബിന്ദുക്കളെ ഞാനൊന്ന് മാറോടണച്ചോട്ടെ പുലരാതെ പുലരാതെ മാനമേ... രാത്രിയുടെ നേർത്ത രാഗമായിവന്നെൻ കൈ പിടിച്ചൊരു കാമിനിയാം ശലഭ രാജ്ഞിയെ മറവിയുടെ മൂടുപടമണിയിച്ചോട്ടെ ഞാനൊന്ന് ഹാ! മാനമിങ്ങനെ തെളിയാതെ നിൽക്കുന്നതെന്ത് സുഖകരം കാമിനി ... --- അനൂപ് ശിവശങ്കരപിള്ള 

അവൾ എനിക്കൊരു കെട്ടുകഥ

Image
എനിക്ക് അവളോട് എന്താണ് പറയാനുള്ളത് ?  അറിയില്ല... ചിലരുടെ ഓർമ്മകൾ നമ്മൾക്ക് ഒരു കെട്ടുകഥ പോലെയാണ്. അവരുടെ ഓർമ്മകൾ നമ്മളെ വല്ലാതെ വിഷമിപ്പിച്ചു കൊണ്ടേയിരിക്കും. ഒരുപക്ഷേ അത് നമ്മൾ പോലുമറിയാതെ അവർ നമ്മളിൽ  ശൃഷ്ടിക്കുന്ന ഒരു ശൂന്യമായ ഏകാന്തത കൊണ്ടാവാം. അത്തരത്തിൽ ഒരു കെട്ടുകഥയുടെ പിന്നാലെ ഞാനും നടന്നു, അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്നു.  അവളുടെ ഓർമ്മകൾ, വാക്കുകൾ, രൂപം, ... അവയൊക്കെ മഞ്ഞുള്ള മകരമാസ രാത്രിപോലെ എന്റെ ചിന്തകളെ അശാന്തമാക്കുന്നു. അവൾ എനിക്കാരാണ് ?  ഞാൻ എന്നോട് തന്നെ ചോദിച്ചു.  ഇതേ ചോദ്യം ഞാൻ അവളോടും ചോദിച്ചു. രണ്ടിനും ഉത്തരമില്ല... പക്ഷേ  ഒന്നുറപ്പാണ് അവൾക്കും എനിക്കും ഇടയിൽ എവിടെയോ അരൂപിയായ ഒരു നിശബ്ദത  തപസ്സു ചെയ്യുന്നുണ്ട് . അവളിന്ന് വർഷകാലത്തെ മഴത്തുള്ളികൾ പോൽ എന്റെ ഓർമ്മകളുടെ പനിനീർ മൊട്ടുകളെ നിരന്തരമെന്നവണ്ണം പുണർന്നുകൊണ്ടേയിരിക്കുന്നു. പ്രിയ ഇന്നലകളെ എനിക്കാ  പോയകാലം  തിരിച്ചുവേണം. ഒപ്പം ഒരുപിടി ഉത്തരങ്ങളും. --- അനൂപ് ശിവശങ്കരപ്പിള്ള (എന്റെ ഡയറിക്കുറിപ്പ് 23 - 01...

നിശബ്ദതയുടെ മണമുള്ള വേശ്യ

Image
ഒരു പടിവാതിലിനപ്പുറം എന്നെക്കാത്തിരിക്കുന്ന രാക്കിളിയുടെ നിശബ്ദതയാണ് എനിക്ക് ഏറെ ഇഷ്ടം കാരണം അതിന് എന്റെ ചോരയുടെയും എനിക്ക് ലഭിക്കാതെപോയ പ്രണയത്തിന്റെയും ചിലങ്കയണിഞ്ഞ വേശ്യയുടെ മണമാണ് കണ്ണിൽ പിടിമുറുക്കിയ ഈ മയക്കം ഒന്നെന്റെ കഴുത്തിന്റെ ശ്വാസനാളത്തെ ബന്ധിച്ചിരുന്നെങ്കിൽ എനിക്ക് അറിവുകളില്ലാത്ത ലോകം സാധ്യമാ യേനേ   രാക്കിളി ഒന്ന് പടികടന്ന് വരൂ  എന്റെ തലയ്ക്കലിരിക്കൂ ഇത്തിരി വിഷം ഈ നാവിലിറ്റിക്കൂ. --- എന്റെ ഭ്രാന്തൻ വിഹ്വലതകൾ ( 17/01/2018) അനൂപ് ശിവശങ്കരപ്പിള്ള