Posts

Showing posts from September, 2017

എൻ്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു നിമിഷം ..........

Image
CET Convocations 2017 തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ ( സി. ഇ. ടി.) നിന്നും എം. ബി. എ. ബിരുദം ഏറ്റുവാങ്ങിയ 2017 - ലെ സി. ഇ. ടി. കോൺവൊക്കേഷൻ ഡേ. മറക്കില്ലൊരിക്കലും ഈ അഭിമാന നിമിഷം. CET Convocations 2017 ചിത്രം പകർത്തിയത് : രാഹുൽ മോഹൻലാൽ (CET Convocation Day 2017). പിന്നീടൊരിക്കൽ  സി. ഇ. ടി. ഓർമ്മകൾ ക്രമമായി സംയോജിപ്പിച്ച് ഞാൻ പകർത്തിയ ചിത്രം ചുവടെ ചേർക്കുന്നു. ഒരു സി. ഇ. ടി. നൊസ്റ്റാൾജിയ  #college_of_engineering_trivandrum #CET_convocations_2017 #CET_school_of_management #MBA_degree #college_nostalgic_memories

വയൽ കാഴ്ച

Image
ഒരു കാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ സമൃദ്ധമായിരുന്ന നെൽവയലുകൾ ഇന്ന് കാണാതായിരിക്കുന്നു. കൃഷി നഷ്ടമായതോടെ പലരും കൃഷി വിട്ട് മാറ്റ് തൊഴിൽ മേഖലകൾ തേടിപ്പോയി അതോടെ നമ്മുടെ നെൽവയലുകൾ തരിശായി. അതിനേക്കാൾ ഭീകരം റിയൽ എസ്റ്റേറ്റ് മാഫിയയുടെ കൈയിൽ പെട്ട് പണ്ട് വയലായിരുന്ന പ്രദേശങ്ങൾ പലതിലും ഇന്ന് ഫ്ലാറ്റ് സമുച്ഛയങ്ങൾ മുളച്ചുപൊന്തി എന്നതാണ്. ഈ ദാരുണ അവസ്ഥയിലും നെൽകൃഷി തുടർന്ന് കൊണ്ടുപോകുന്ന അപൂർവ ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട് അത്തരത്തിൽ ഒരു പ്രദേശമാണ് കൊല്ലം ജില്ലയിലെ പട്ടാഴി. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പട്ടാഴിയിൽ നിന്നും ഒരു വയൽ കാഴ്ച. ചിത്രം : കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പട്ടാഴിയിൽ നിന്നും. --- അനൂപ്‌ ശിവശങ്കരപ്പിള്ള 

ഫോർട്ട് കൊച്ചിയിലുടെ ഒരുചെറു നടത്തം

Image
ഫോർട്ട് കൊച്ചിയുടെ തെരുവിലൂടെ ഒരു സായാഹ്ന യാത്ര. യാത്രയ്ക്കിടെ കണ്ണിൽ പതിഞ്ഞവാ............ ചിത്രം : ഫോർട്ട് കൊച്ചിയിൽ നിന്ന്.  --- അനൂപ്‌ ശിവശങ്കരപ്പിള്ള 

സൈക്കിളുകളെ ഇതിലെ ഇതിലെ ..........

Image
IISc Bangalore IISc Bangalore IISc Bangalore ഇത് ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ക്യാമ്പസ് ആണ്. എവിടെ പുറത്തേക്ക് യാത്ര ചെയ്യാനും ക്യാമ്പസ്സിന് അകത്തുള്ള യാത്രകൾക്കും വിദ്യാർഥികൾ സൈക്കിളുകൾ ആണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിനും പരിസ്ഥിതിക്കും ഏറെ ഇണങ്ങുന്ന ഈ മാതൃക അഭിനന്ദനാർഹമാണ്. ചിത്രം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ക്യാമ്പസ്, ബാംഗ്ലൂർ. --- അനൂപ്‌ ശിവശങ്കരപ്പിള്ള 

ഞങ്ങളുടെ ബിജുസാർ

Image
With Dr. Biju Abraham അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ബിജു സാറിന്റെ മുൻപിൽ ഇങ്ങനെയെന്നിരിക്കുന്നത്. അഞ്ചുവർഷങ്ങൾക്കിപ്പുറവും ഞങ്ങളുടെ സാറിന് ഒരുമാറ്റവുമില്ല. ഒരദ്ധ്യാപകനെക്കാളേറെ ഞങ്ങളുടെ കൂടെ പഠിക്കുന്ന, ഉഴപ്പുകൾക്ക് കൂട്ടുനിൽക്കുന്ന ഒരു കൂട്ടുകാരനെപ്പോലെയായിരുന്നു സാറിന്റെ ഓരോ പെരുമാറ്റവും. " ഞങ്ങളുടെ കൂടെ സ്റ്റഡി ടൂറിന് വരണം സാർ" (മറ്റ് പലരും റിസ്ക്കാണെന്ന് പറഞ്ഞ് മാറി നിന്നപ്പോൾ ) "ഞാൻ വരാമെടാ പിള്ളേരെ " എന്ന് ആവേശത്തോടെ മറുപടി നൽകിയത് സാറ് മാത്രമാണ്. ഞങ്ങളുടെ കുട്ടിക്കളിക്കൊക്കെ HOD ജോസഫ് മത്തായിസാ റിന്റെ ശക്തമായ നിയന്ത്രണങ്ങൾക്കിടയിലും മൗനമായും അല്ലാതെയും അവസരം തന്ന വ്യക്തി National Institute of Oceanography - ലെ സയന്റിസ്റ്റ് ആണെന്നും മറൈൻ ഗവേഷണ രംഗത്ത് ഒരുപാട് സംഭാവന നൽകിയ ആളാണെന്നുമറിഞ്ഞപ്പോൾ ബഹുമാനമേറി. അഞ്ച് വർഷത്തിന് ശേഷം ഇന്നലെ സാറിനെക്കാണാൻ ചെന്നപ്പോൾ പെരുമാറ്റമെങ്ങനെയാകും എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പണ്ടത്തേനെക്കാൾ സ്നേഹത്തോടെയാണ് സാർ പെരുമാറിയത്. "മാറ്റമില്ലായ്മയാണ് ഞങ്ങളുടെ ബിജുസാറിലെ ഏറ്റവും വലിയ മാ...

കുഞ്ഞികിളിക്കൂട്

Image
വാടക തരാതെ താമസിക്കുന്നവർ എന്നും ഉടമയ്ക്ക് ഒരു ശല്യമാ അല്ലെ. എന്നാൽ ഇവർ ഞങ്ങൾക്ക് ഒരു ശല്യമേ അല്ല. ഇവിടെയും ഒരു അമ്മയുണ്ട് അച്ഛനുണ്ട് രണ്ടു കുസൃതികുറമ്പൻമാരുണ്ട്.  അമ്മയുടേയോ അച്ഛന്റെയോ തലവെട്ടം കണ്ടാൽ പിന്നെ ഈ അടയ്ക്കാ കുരുവി കുഞ്ഞുങ്ങൾ ബഹളമാ. പരാതികളും പരിഭവങ്ങളും ഒക്കെയായി അവർ ചിലച്ചു തുടങ്ങും. ഇന്ന് ഉണരുമ്പോൾ മുതൽ സന്ധിയാകുമ്പോൾ വരെ ഈ കുസൃതികളുടെ സംഗീതമാണ് എന്നെയും അമ്മയെയും സന്തോഷിപ്പിക്കുന്നത്. തെങ്ങും കവുങ്ങും ഒക്കെ മണ്ണടിഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ കേരള നാട്ടിൽ കൂടുകൂട്ടാൻ പോലും ഇന്ന് കുരുവികൾക്കിടമില്ല. ഈ കുരുവികുഞ്ഞുങ്ങൾ വളരട്ടെ ഇവർക്ക് കാവലായി ഒരു അമ്മയും ഏട്ടനും ഉണ്ടന്ന് ഇവർ അറിയുന്നുണ്ടോ ആവോ. ---- അനൂപ്‌ ശിവശങ്കരപ്പിള്ള 

പോക്കറ്റിലെ ഗാന്ധിത്തലകൾ

Image
ഊഴം കാത്തുകിടക്കുന്ന കുറച്ചുപേരാണ് ഇവർ. എന്റെ ഷർട്ടിന്റെ പോക്കറ്റിനുള്ളിൽ കുടങ്ങിപ്പോയ ഇവരുടെ ലക്ഷ്യം പുറം കാഴ്ച്ചകളാണ്. എന്റെ വിരലുകളുടെ വരവിനായി കാത്തുകിടപ്പാണീ സഞ്ചാരികൾ. ഇവർ തമ്മിൽ ഒരു വലിയ മത്സരം നടക്കുന്നുണ്ട് ആരാണ് വലിയ സഞ്ചാരി എന്നറിയാൻ.  ഒരു പക്ഷേ ഒരു പേന കൊടുത്താൽ ഇവർ എഴുതുന്ന അത്ര സഞ്ചാരസാഹിത്യവും ജീവിതകാവ്യങ്ങളും മറ്റാർക്കും എഴുതാൻ കഴിഞ്ഞെന്നുവരില്ല. ഒന്നു കതോർത്താൽ ഈ നാടിന്റെ പാരമ്പര്യവും ചരിത്രവും ഇവരിൽ നിന്ന് പഠിക്കാൻ കഴിയും. കാരണം ഇവരെക്കാൾ നന്നായി അത് മറ്റാർക്കും പറഞ്ഞുതരാൻ കഴിയില്ല.  എന്റെ പോക്കറ്റിൽ ഒത്തുകൂടിയ ഈ ഗാന്ധിത്തലകൾക്ക് ഓൺലൈൻ ഇടപാടുകളുടെ ഈ പുതിയ കാലത്ത് "ദീർഘായുസ്സ് " നേരുന്നു. --- അനൂപ്‌ ശിവശങ്കരപ്പിള്ള  # Onlinetransactions   # indiancurrency   # travelogue