ഞങ്ങളുടെ ബിജുസാർ
With Dr. Biju Abraham |
അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ബിജു സാറിന്റെ മുൻപിൽ ഇങ്ങനെയെന്നിരിക്കുന്നത്. അഞ്ചുവർഷങ്ങൾക്കിപ്പുറവും ഞങ്ങളുടെ സാറിന് ഒരുമാറ്റവുമില്ല.
ഒരദ്ധ്യാപകനെക്കാളേറെ ഞങ്ങളുടെ കൂടെ പഠിക്കുന്ന, ഉഴപ്പുകൾക്ക് കൂട്ടുനിൽക്കുന്ന ഒരു കൂട്ടുകാരനെപ്പോലെയായിരുന്നു സാറിന്റെ ഓരോ പെരുമാറ്റവും. " ഞങ്ങളുടെ കൂടെ സ്റ്റഡി ടൂറിന് വരണം സാർ" (മറ്റ് പലരും റിസ്ക്കാണെന്ന് പറഞ്ഞ് മാറി നിന്നപ്പോൾ ) "ഞാൻ വരാമെടാ പിള്ളേരെ " എന്ന് ആവേശത്തോടെ മറുപടി നൽകിയത് സാറ് മാത്രമാണ്. ഞങ്ങളുടെ കുട്ടിക്കളിക്കൊക്കെ HOD ജോസഫ് മത്തായിസാറിന്റെ ശക്തമായ നിയന്ത്രണങ്ങൾക്കിടയിലും മൗനമായും അല്ലാതെയും അവസരം തന്ന വ്യക്തി National Institute of Oceanography - ലെ സയന്റിസ്റ്റ് ആണെന്നും മറൈൻ ഗവേഷണ രംഗത്ത് ഒരുപാട് സംഭാവന നൽകിയ ആളാണെന്നുമറിഞ്ഞപ്പോൾ ബഹുമാനമേറി.
അഞ്ച് വർഷത്തിന് ശേഷം ഇന്നലെ സാറിനെക്കാണാൻ ചെന്നപ്പോൾ പെരുമാറ്റമെങ്ങനെയാകും എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പണ്ടത്തേനെക്കാൾ സ്നേഹത്തോടെയാണ് സാർ പെരുമാറിയത്.
"മാറ്റമില്ലായ്മയാണ് ഞങ്ങളുടെ ബിജുസാറിലെ ഏറ്റവും വലിയ മാറ്റം".
--- അനൂപ് ശിവശങ്കരപ്പിള്ള
Comments
Post a Comment