കുഞ്ഞികിളിക്കൂട്

വാടക തരാതെ താമസിക്കുന്നവർ എന്നും ഉടമയ്ക്ക് ഒരു ശല്യമാ അല്ലെ. എന്നാൽ ഇവർ ഞങ്ങൾക്ക് ഒരു ശല്യമേ അല്ല. ഇവിടെയും ഒരു അമ്മയുണ്ട് അച്ഛനുണ്ട് രണ്ടു കുസൃതികുറമ്പൻമാരുണ്ട്.





 അമ്മയുടേയോ അച്ഛന്റെയോ തലവെട്ടം കണ്ടാൽ പിന്നെ ഈ അടയ്ക്കാ കുരുവി കുഞ്ഞുങ്ങൾ ബഹളമാ. പരാതികളും പരിഭവങ്ങളും ഒക്കെയായി അവർ ചിലച്ചു തുടങ്ങും. ഇന്ന് ഉണരുമ്പോൾ മുതൽ സന്ധിയാകുമ്പോൾ വരെ ഈ കുസൃതികളുടെ സംഗീതമാണ് എന്നെയും അമ്മയെയും സന്തോഷിപ്പിക്കുന്നത്. തെങ്ങും കവുങ്ങും ഒക്കെ മണ്ണടിഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ കേരള നാട്ടിൽ കൂടുകൂട്ടാൻ പോലും ഇന്ന് കുരുവികൾക്കിടമില്ല. ഈ കുരുവികുഞ്ഞുങ്ങൾ വളരട്ടെ ഇവർക്ക് കാവലായി ഒരു അമ്മയും ഏട്ടനും ഉണ്ടന്ന് ഇവർ അറിയുന്നുണ്ടോ ആവോ.






---- അനൂപ്‌ ശിവശങ്കരപ്പിള്ള 

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി