പോക്കറ്റിലെ ഗാന്ധിത്തലകൾ
















ഊഴം കാത്തുകിടക്കുന്ന കുറച്ചുപേരാണ് ഇവർ. എന്റെ ഷർട്ടിന്റെ പോക്കറ്റിനുള്ളിൽ കുടങ്ങിപ്പോയ ഇവരുടെ ലക്ഷ്യം പുറം കാഴ്ച്ചകളാണ്. എന്റെ വിരലുകളുടെ വരവിനായി കാത്തുകിടപ്പാണീ സഞ്ചാരികൾ. ഇവർ തമ്മിൽ ഒരു വലിയ മത്സരം നടക്കുന്നുണ്ട് ആരാണ് വലിയ സഞ്ചാരി എന്നറിയാൻ.


 ഒരു പക്ഷേ ഒരു പേന കൊടുത്താൽ ഇവർ എഴുതുന്ന അത്ര സഞ്ചാരസാഹിത്യവും ജീവിതകാവ്യങ്ങളും മറ്റാർക്കും എഴുതാൻ കഴിഞ്ഞെന്നുവരില്ല. ഒന്നു കതോർത്താൽ ഈ നാടിന്റെ പാരമ്പര്യവും ചരിത്രവും ഇവരിൽ നിന്ന് പഠിക്കാൻ കഴിയും. കാരണം ഇവരെക്കാൾ നന്നായി അത് മറ്റാർക്കും പറഞ്ഞുതരാൻ കഴിയില്ല. 

എന്റെ പോക്കറ്റിൽ ഒത്തുകൂടിയ ഈ ഗാന്ധിത്തലകൾക്ക് ഓൺലൈൻ ഇടപാടുകളുടെ ഈ പുതിയ കാലത്ത് "ദീർഘായുസ്സ് " നേരുന്നു.

--- അനൂപ്‌ ശിവശങ്കരപ്പിള്ള 

#Onlinetransactions #indiancurrency #travelogue

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി