മെഴുകുതിരിനാളം പറഞ്ഞകഥ ജീവിതമാണ്. ഞാൻ തിരികെ നാളത്തോട് പറഞ്ഞതകഥ ആ ജീവിതം മനസ്സിന്റെ ബലിക്കല്ലിൽ കോറിയിട്ട ഓർമ്മകളുടെതായിരുന്നു. എന്റെ കഥ കേട്ടിരുന്ന നാളം എപ്പോഴോ നിശബ്ദമായി. നാളമണഞ്ഞ നിഗൂഢ അന്തകാരത്തിന്റെ നടുവിലിരുന്ന് ഞാൻ പുതിയ ഒരോർമയ്ക്കു കൂടി ബലിച്ചോറുരുട്ടി. ബലിയുരുളകൾക്ക് നടുവിൽ ശൂന്യതയുടെ ഉത്തരത്തിൽ തൂങ്ങിമരിച്ച വെളിച്ചത്തിന്റെ പുനർജ്ജനിക്കായി ഞാൻ കൺതുറന്ന് കാത്തിരുന്നു. --- അനൂപ് ശിവശങ്കരപ്പിള്ള
ഒരു പടിവാതിലിനപ്പുറം എന്നെക്കാത്തിരിക്കുന്ന രാക്കിളിയുടെ നിശബ്ദതയാണ് എനിക്ക് ഏറെ ഇഷ്ടം കാരണം അതിന് എന്റെ ചോരയുടെയും എനിക്ക് ലഭിക്കാതെപോയ പ്രണയത്തിന്റെയും ചിലങ്കയണിഞ്ഞ വേശ്യയുടെ മണമാണ് കണ്ണിൽ പിടിമുറുക്കിയ ഈ മയക്കം ഒന്നെന്റെ കഴുത്തിന്റെ ശ്വാസനാളത്തെ ബന്ധിച്ചിരുന്നെങ്കിൽ എനിക്ക് അറിവുകളില്ലാത്ത ലോകം സാധ്യമാ യേനേ രാക്കിളി ഒന്ന് പടികടന്ന് വരൂ എന്റെ തലയ്ക്കലിരിക്കൂ ഇത്തിരി വിഷം ഈ നാവിലിറ്റിക്കൂ. --- എന്റെ ഭ്രാന്തൻ വിഹ്വലതകൾ ( 17/01/2018) അനൂപ് ശിവശങ്കരപ്പിള്ള
Comments
Post a Comment