മുക്കൂത്തിയെ പ്രണയിച്ച നാളുകൾ


ചാറ്റൽ മഴ സമ്മാനിച്ച കുളിർമ്മയിലേക്ക് വിളിക്കാതെ കൂട്ടിന് ആവി പറക്കുന്ന ഒരു കട്ടൻചായയെത്തി, വീട്ടിലെ പഴയ റേഡിയോ ശ്രുതിമധുരിമയുടെ ഒരു വലയംകൂടി തീർത്തുതന്നതോടെ ഓർമ്മകൾ കുറെ പിന്നിലേക്കൊന്നു നടന്നു.

അന്ന് മുക്കൂത്തിയോട് വല്ലാത്ത ഒരു ആരാധനയും സ്നേഹവും ഉണ്ടായിരുന്ന ഒരു ബിരുദപഠന കാലമുണ്ടായിരുന്നു എനിക്ക്. മുക്കൂത്തിയെ ഒരുപാട് പ്രണയിച്ചൊരാ നല്ലനാളുകൾ. പഴയ ഓട്ടോഗ്രാഫ് ബുക്കിന്റെ താളുകൾ അലസമായി മറിച്ചപ്പോൾ അതിൽ ഇന്നും വാക്കുകളുടെ രൂപത്തിൽ ആ മുക്കൂത്തി മങ്ങാതെ വീണുകിടക്കുന്നു.
അതായിരുന്നു നാളുകൾ, ഒരിക്കലും തിരികെ വരാത്ത പരിഭവങ്ങളുടെയും, കൊഞ്ചലിന്റെയും, വിപ്ലവത്തിന്റെയും, സൗഹൃദത്തിന്റെയും കൊന്നപ്പൂക്കളെ മാറോട് ചോർത്തൊരാ ഓർമ്മയുടെ വസന്തകാലം.
കാലമൊരുപാട് കടന്നുപോയി, പക്ഷേ ഇന്നും മുക്കൂത്തിയോടുള്ള ആ പഴയ സ്നേഹവും ഇഷ്ടവും ബഹുമാനവും ഒക്കെ മനസ്സിന്റെ കോണിലെവിടെയോ ഒരു മരതക ദ്വീപായി ഇന്നും പ്രഭമങ്ങാതെ തിളങ്ങി നിൽക്കുന്നു.
"ആ മുക്കൂത്തിയെ വീണ്ടും ഒരുപാട് പ്രണയിക്കാൻ ഒരു മോഹം ".

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി