ഒരു ടെലിവിഷൻ ചാനൽ ചർച്ച സംഘടിപ്പിക്കുന്നതിന് മുന്നോടിയായി നടത്തേണ്ട തയ്യാറെടുപ്പുകൾ

ചാനൽ ചർച്ച 

കേരള സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്നതോ? ബാധിക്കാൻ സാധ്യതയുള്ളതോ ആയ ഒരു വിഷയത്തിൽ ഒരു ടെലിവിഷൻ ചർച്ച സംഘടിപ്പിക്കുമ്പോൾ വിപുലമായ പ്ലാനിങ് ആൻഡ് റിസേർച്ച് മെതേഡ് ആവശ്യമാണ്


> ആദ്യ ചുവട് എന്ന നിലയ്ക്ക് സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കുക, ഓരോ വിഷയങ്ങളുടെയും ചർച്ച സാധ്യതയെപ്പറ്റി വ്യക്തമായ ഗവേഷണം നടത്തുക. അതിൽ നിന്നും ഒരു വിഷയം തെരഞ്ഞെടുക്കുക. ശേഷം ചാനലിലെ എഡിറ്റോറിയൽ ബോർസിനെ അറിയിക്കുക.

> ചാനൽ ഡിസ്ക്കഷന്റെ റവന്യൂ ജനറേഷൻ  കാര്യങ്ങൾ ഏകോപിപ്പിക്കാനായി മാർക്കറ്റിങ് അഡ്വെർടെസിംഗ് വിങുകളുമായി ചർച്ച നടത്തുക.

> ചാനൽ ഡിസ്ക്കഷന് പാനൽ ഗസ്റ്റുകളെ തീരുമാനിക്കുമ്പോൾ വിഷയത്തെക്കുറിച്ച് വ്യക്തമായ ഗ്രാഹ്യമുള്ളവരെ തെരഞ്ഞെടുക്കുക.

> ഓഡിയൻസായി കണ്ടെത്തുന്നവരുടെ പ്രായം, വിഭാഗം, അറിവ് എന്നിവ വിഷയത്തെ ആസ്പദമാക്കി നിർണ്ണയിച്ച് അവരെ (ടാർഗറ്റ് ഗ്രൂപ്പ്) പങ്കെടുപ്പിക്കുക

> ചർച്ചയ്ക്കിടയിൽ അവരെകൂടി ആക്ടിവായി പാർട്ടിസിപ്പേറ്റ് ചെയ്യിക്കാൻ ശ്രദ്ധിക്കുക.

> ഇനിഷ്യൽ പ്രമോഷൻ എന്ന നിലയ്ക്ക് അട്രാക്റ്റീവ് പ്രമോകൾ തയ്യാറാക്കുന്നത് പരിപാടിയെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുകയും മുൻധാരണ നൽകാനും ഉപകരിക്കും.

> ക്യാമറ മുതൽ എഡിറ്റിംഗ് വർക്ക് വരെയുള്ളതിന് വ്യക്തമായ ടൈം ബൗണ്ടും ആക്ഷൻ പ്ലാനും തയ്യാറാക്കി വയ്ക്കുക.

> ചർച്ചയ്ക്കിടയ്ക്ക് ഏതെങ്കിലും ഫയൽഡ് വിഷ്യൽസോ സൗണ്ട് ബൈറ്റോ ഉൾപ്പെടുത്തണമെങ്കിൽ അവ എഡിറ്റ് ചെയ്ത് സൂക്ഷിക്കുക.

> ചർച്ചവേളയിൽ സ്ഥലത്ത് എത്താൻ സാധിക്കാത്ത അതിഥികളെ മറ്റ് സ്റ്റുഡിയോകളിലോ അല്ലെങ്കിൽ അവർ ലഭ്യമായ സ്ഥലത്തോ ലൈവ് ഫെസിലിറ്റി നൽകി സാന്നിധ്യം ഉറപ്പാക്കാം

> ടെലി- ഇൻ വേണ്ട സന്ദർഭങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്ത് അതിഥിയെ വിവരം ധരിപ്പിക്കുക.

> ചർച്ച പരിപാടിയുടെ മൊണ്ഡാഷ് (montage) വർക്കുകൾ പ്ലാൻ ചെയ്യുക.

> വാഹനം, ഭക്ഷണം, താമസസൗകര്യം എന്നിവയിലെന്തങ്കിലും ആവശ്യമെങ്കിൽ മുൻകൂട്ടി തിരിച്ചറിഞ്ഞ് തയ്യാറാക്കുക.

> സ്റ്റുഡിയോ ഫ്ലോർ (Indoor) ആണോ അതോ Outdoor അണോ ഷൂട്ട് എന്ന് വിഷയത്തിന്റെ പ്രസക്തിയും പ്രാധാന്യവും കണക്കിലെടുത്ത് തീരുമാനിക്കുക .

> എഡിറ്റോറിയലുമായി കൂടിയാലോചിച്ച് പരിപാടിയുടെ ടൈം സ്ലോട്ട് ഫിക്സ് ചെയ്യുക.

> ഡിസ്ക്കഷൻ അങ്കറിന് വിഷയത്തിന്റെ പ്രസക്തിയെപ്പറ്റിയും വിഷയത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും വ്യക്തമായ ധാരണയും അറിവും നൽകുക.

--------- അനൂപ് ശിവശങ്കരപ്പിള്ള 


Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി