ഇനി യു.പി. വേണ്ട ഹിമാചൽ മതി

ഗെരഖ്പുരിൽ എഴുപത് കടന്നു പ്രധാനമന്ത്രി പിഞ്ചു കുഞ്ഞുങ്ങളുടെ മരണസംഖ്യ, എന്നിട്ടും താങ്കളും താങ്കളുടെ ഓഫീസും പ്രതികരിച്ചത് "സ്ഥിതിഗതികൾ വിലയിരുത്തുകയാണ് " എന്ന് മാത്രമാണ്.



പക്ഷേ ഹിമാചലിലെ മാൻഡിയിൽ മണ്ണിടിഞ്ഞപ്പോൾ താങ്കൾ കാണിക്കുന്ന ഈ ശുഷ്കാന്തിയുടെ പകുതിയെങ്കിലും ബഹു: പി.എം. ആ പിഞ്ച് മരണങ്ങളോട് കാട്ടിയിരുന്നെങ്കിൽ കുറെ ജീവനുകളെങ്കിലും കാക്കാമായിരുന്നു. താങ്കൾ ലക്ഷ്യം വയ്ക്കുന്നത് വരാൻ പോകുന്ന ഹിമാചൽ തിരഞ്ഞെടുപ്പാണെന്ന് പറയാതെ പറഞ്ഞു വയ്ക്കുന്ന പി.എം. നിങ്ങൾ ഈ കാട്ടിക്കൂട്ടലിലൂടെ.
ഇലക്ഷൻ നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്ക് മാത്രം ശ്രദ്ധ. അടുത്തെങ്ങും ഇലക്ഷൻ ഇല്ലാത്തതിനാൽ ഗൊരഖ്പൂരിന് പുല്ലുവില്ല. താങ്കൾ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി കാര്യങ്ങളെ സമീപിക്കണം. അല്ലാതെ വെറും പൊളിറ്റിക്കൽ മാസ്റ്ററായി കാര്യങ്ങളെ സമീപിക്കരുത് ഇതൊരപേക്ഷയാണ് സാറെ.....

ഞങ്ങളുടെ പ്രധാനമന്ത്രി എല്ലാ ദുരന്തങ്ങളിലും ഒരേ പോലെ ഇടപെടുകയും പരിഹാരം കാണുകയും വേണം. അവ രാഷ്ട്രീയ - തിരഞ്ഞെടുപ്പ് മൊതലെടുപ്പുകൾക്ക് വേണ്ടി ആകരുത്. അങ്ങനെയായാൽ പ്രതീക്ഷ നഷ്ടപ്പെട്ട ജനത താങ്കളെ കല്ലെറിയും പ്രിയപ്പെട്ട പി.എം.
പിൻ കുറിപ്പ്: കുറച്ച് വർഷങ്ങൾക്ക് മുൻപ് നിയമസഭാ ഇലക്ഷൻ കാലത്ത് കേരളത്തിലും (പുറ്റിങ്ങൽ) ഇപ്പോൾ ഹിമാചലിൽ നടത്തിയത്തുന്നത് പോലെ ഒരു ഇടപെടീൽ നടത്തിയത് ഓർമ്മയിൽ തങ്ങി നിൽക്കുന്നു.

------- അനൂപ് ശിവശങ്കര പിള്ള 

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി