സുഭദ്രമാമൊരോർമ


ഉഷസ്സ് കൊഴിഞ്ഞ മോഹശിഖരങ്ങളിൽ മൊട്ടിട്ട പ്രണയ പുഷ്പമേ

ഉണർവാം രാഗസന്ധ്യയിലോരൽപ്പനേരമെനിക്കായി പകുത്തുവെക്കാമോനീ

ഇനിയില്ലോരിക്കലുമീ പ്രണയഭൂവിലോരു നിമിഷാർദ്ദ നേരം പോലുമോമലാളെ

ചേർന്നിരിക്കൂ പ്രിയ കാമിനി ഒരൽപ്പനേരമെന്നിലേക്കൊന്നുകൂടി

വെന്തൊന്നു മൃതിയടയട്ടെ ഞാൻ നിൻ നിശ്വാസ താപമേറ്റെന്റെ ആശാപൂർണ്ണിമേ

ഇനി ഞാനൊന്നുണർന്ന് നോക്കട്ടെ എന്നിലെ നിന്നെയും നിന്നിലെ എന്നെയും

ഹാ! മഹാഭാഗ്യവതി നീ എൻ ഹൃദയപുഷ്പമേ എന്നിൽ ഇന്നും നീ സുഭദ്രമല്ലയോ.

----------- അനൂപ് ശിവശങ്കരപ്പിള്ള 

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി