Posts

Showing posts from January, 2017

കാട്ടുനീതി

Image
കബന്ധ നൃത്തമാടും അണുസ്ഫുരണമിവിടെ കൂടുപൊട്ടിയ ഉരഗം കണക്കെ. ബന്ധു ശത്രു മിത്രാധികളിവടെ ശോകമൂടുപടമണിഞ്ഞ അമാവാസി കോലങ്ങളായി. ഗർഭസ്തരവും സുരക്ഷിതമല്ലിനി ഉറച്ച കാൽവയ്പ്പോടെ പൊരുതാം നമുക്കീ മണ്ണിലും വിണ്ണിലും.

ആഴിയും അഗ്നിയും

Image
ആഴിയുടെ നീലിമ പേറുന്ന പ്രേതങ്ങളുടെ മൗനരാഗങ്ങളറിയാത്ത നാവികനെ പോലെ. എന്റെ ഹൃദയരേഖകളെ വായിക്കാതെ കാണാതെ സ്പർശിക്കാതെ പട്ടടയിലൊരു കൊള്ളികത്തു കിടപ്പു ഞാൻ.

അദൃശ്യം

Image
അവർ തമ്മിലറിഞ്ഞ രാവിന്റെ ഓർമ്മയക്കായി അവൾ സൂക്ഷിച്ചു വച്ചിരുന്ന സിഗർട്ടിന്റെ കുറ്റികൾ സ്വകാര്യ ശേഖരത്തിൽ നിന്നെടുത്ത് കാട്ടുമ്പോൾ അവളുടെ കൺപീലികളിൽ വൈരമൊട്ടുകൾ തൊങ്ങല് ചാർത്തിയിരുന്നു. ലാസ്യഭാവങ്ങൾ മിന്നിയ മിഴികളിലിന്ന് അമാവാസിരാവാണ്. ഒരു നിമിഷ നിശബ്ദതയ്ക്ക് ശേഷം അവൾ പറഞ്ഞു. '' പോകട്ടെ ഞാൻ. ഭയക്കേണ്ട മരിക്കില്ല''. വീണുകിടന്ന പേരറിയ പൂക്കൾ അറിയാതെ അവൾ കടന്നുപോയി. ഓടുവിലവൾ ഏതോ സൂര്യകിരണത്തിലൊളിച്ചു. കാതിലെ നിശബ്ദത മാറാതെ അയാൾ ഭൂമിയിലുറച്ചു പോയി. പിൻതിരിഞ്ഞ് നടന്ന അയാൾ മനസ്സിൽ പറഞ്ഞു "ഞാൻ എന്നെ കാണാതെ പോകുന്നു. നീ മനസ്സിലാക്കാതെയും". ഹാ... ഈ ജീവിതമെത്ര വിചിത്രം. ----- അനൂപ്‌ ശിവശങ്കര പിള്ള

സമയസൂചികൾ

Image
ചുവരിലെ സമയസൂചികൾ ഈ രാവിൽ ചലിക്കുന്നത് എന്റെ ഹൃദയതാളത്തിനൊത്തു ചുവടുവച്ചാണ്. ചുവടുപിഴയ്ക്കാത്ത സമയപ്രവാഹമേ നിനക്കുപോലും ചുവടുപിഴച്ചിരുന്നില്ലേ ഞങ്ങളിരുപേരും കണ്ണിമകൾ കൊണ്ട് രാവിൻറെ മാറിൽ പ്രണയത്തിന്റെ രുധിരകാവ്യമെഴുതിയപ്പോൾ. അന്നു നാം കൈകോർത്തു നടന്നു കയറിയ മാതളക്കുന്നിൻ മുകളിൽ ഇന്നും ആ രാക്കറ്റും രാപ്പക്ഷികളും പാട്ടുകാരായുണ്ട്. വരൂ പ്രിയേ കൈകള്കോര്ത്ത് നടന്നുതുടങ്ങാം ആ കുന്നിൻ നെറുകയിലേക്ക്. അവിടെ ആശകൾ കൊണ്ടൊരു മോഹകൂടൊരുക്കി നിലാവിന്റെ പുതപ്പിനടിയിൽ അനുരാഗസൂര്യന്റെ ജ്വാലയായി എരിഞ്ഞടങ്ങാം. -----  അനൂപ് ശിവശങ്കര പിള്ള

എന്നെ കാണ്മാനില്ല

Image
ഉറക്കമുണർന്ന ഞാൻ ആ സത്യം തിരിച്ചറിഞ്ഞു "എന്നെ കാണാതായിരിക്കുന്നു". ഞാൻ കിടന്ന കിടക്ക മുതൽ മേശമേൽ അലസമായികിടന്ന എന്റെ ഡയറി വരെ ഞാൻ പരതി എന്നെ മാത്രം ഞാൻ കണ്ടില്ല. പ്രകാശപൂര്ണമായിരുന്ന ഒരു പഴയകാലമോർത്തുകൊണ്ട് ഞാൻ പത്രത്തിൽ സ്വാർത്ഥതയോടെ "എന്നെ കാണ്മാനില്ല " എന്ന് വാർത്ത നൽകി. ഇരുണ്ട നാട്ടിൽ ഇരുണ്ട പത്രത്തിൽ ഇരുണ്ട വർത്തയാകും ഇത്‌.  ------ അനൂപ് ശിവശങ്കര പിള്ള  

ഇല്ലാത്ത ഒന്ന്

നഷ്ടപ്രണയം ഇല്ലാത്തത് കൊണ്ടാണോ സഖാവേ നിന്റെ എഴുത്തുകളിൽ പ്രണയമില്ലാത്തത് എന്ന ചോദ്യത്തിന് എന്നും എന്റെ ഉത്തരം ഒരു ചെറുചിരിയായിരുന്നു. എന്നിൽ മാറ്റമില്ലാത്തത് അതുമാത്രം. എന്റെ തൂലികയ്ക്കും താളിനുമിടയിൽ പ്രണയം മോഷ്ടിക്കപ്പെടുന്നൂ.

ഏകാന്ത ചിന്ത

Image
എന്റെ അറയുടെ ചുവരുകൾക്കപ്പുറത്ത് രാത്രി പകലിനെത്തേടി യാത്രതുടരുമ്പോൾ ഏകാന്തതയുടെ പുതപ്പിനടിയിൽ ഞാൻ സോഷ്യലിസം ചിന്തിച്ചുകിടന്നു. തണുപ്പില്ലങ്കിൽ ഉറങ്ങാൻ പറ്റാത്ത മന്ത്രിയുള്ളനാട്ടിൽ നഗരവത്കരണത്തിന് തലകൾക്ക് തീപിടിക്കുന്ന ചുറ്റുപാടിൽ കൊതുകിന്റെ കച്ചേരി എന്റെ ചിന്തകൾക്ക് അകമ്പടിസേവിച്ചു.

നിദ്ര

Image
എന്റെ കണ്ണുകൾ മനസ്സിനോട് പറഞ്ഞു നിദ്ര അകലെയല്ലെന്ന്. തെമ്മാടിയായ മനസ്സ് യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുന്നു. തെക്കേപറമ്പിലെ മാവിന് തീപിടിക്കുമ്പോൾ അവസാനിക്കും ആ യാത്രയും കണ്ണിന്റെ കാത്തിരിപ്പും. ഈ മടുപ്പിക്കുന്ന മരവിപ്പിന് ഒന്ന്‌ തീപിടിച്ചിരുന്നെങ്കിൽ.

Film - On The Other Side

Image
Zarko Calling.... The Croatian movie "On The Other Side" is a story of a series of suspense trilling telephonic conversations between a middle aged nurse vesna and husband zarko. zarko is an ex-serviceman. They are now separated . vesna is lived with her children in Croatian capital city Zagreb. One day Zarko's phone came, but vesna was not interested to talk with zarko.

Film - Soul on a String

Image
A Tibetan Hunt The 2016 shanghai film festival best cinematography award winning movie "soul on a string" is actually a visual treat for every viewer. The duration of this film is nearly two-and-a-half-hours. After this visually stunning movie you will definitely get the answer of a serious question. That is 'why the Tibetans are so attached to their land?'.

Film - Inversion

Image
ടെഹ്റാനിലെ നിലൂഫർ ഇൻവെർഷൻ എന്ന സിനിമ ചർച്ചചെയ്യുന്ന വിഷയങ്ങൾ ഒരുപക്ഷെ കഥാപശ്ചാത്തലമായ ടെഹ്‌റാൻ നഗരത്തിന് പുറത്തും പ്രസക്തമാണ്. ഇറാനിയൻ സംവിധായകനായ ബെഹനാൻ ബെൻസാദിയുടെ 2015-ൽ പുറത്തിറങ്ങിയ ഇൻവെർഷൻ ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വായുമലിനീകരണ പ്രശ്നങ്ങൾ നിലൂഫർ എന്ന മുപ്പതുകാരിയായ അവിവാഹിതയുടെ ജീവിതത്തിൽ ചിലത്തുന്ന സ്വാധീനങ്ങൾ പ്രേക്ഷകരിൽ എത്തിക്കുന്നു. പുരുഷാധിപത്യ സമൂഹത്തോട് ഒരു സ്ത്രീ നടത്തുന്ന ചെറുത്തുനില്പുകൾ ആസ്വാദകരെ പിടിച്ചിരുത്തും.

Film - Neruda

Image
A Chilean Recipe "Neruda" The Chilean director Pablo larrain's film 'Neruda' is telling the story of the famous poet Pablo Neruda. The story begins in Chile just after II world war. Neruda is not just a poet but also a communist senator. He enjoys both the positions. In the year of 1948 the Chilean government plan to arrest the communist workers for control communist party activities against the government.