Film - Inversion
ടെഹ്റാനിലെ നിലൂഫർ
ഇൻവെർഷൻ എന്ന സിനിമ ചർച്ചചെയ്യുന്ന വിഷയങ്ങൾ ഒരുപക്ഷെ കഥാപശ്ചാത്തലമായ ടെഹ്‌റാൻ നഗരത്തിന് പുറത്തും പ്രസക്തമാണ്. ഇറാനിയൻ സംവിധായകനായ ബെഹനാൻ ബെൻസാദിയുടെ 2015-ൽ പുറത്തിറങ്ങിയ ഇൻവെർഷൻ ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വായുമലിനീകരണ പ്രശ്നങ്ങൾ നിലൂഫർ എന്ന മുപ്പതുകാരിയായ അവിവാഹിതയുടെ ജീവിതത്തിൽ ചിലത്തുന്ന സ്വാധീനങ്ങൾ പ്രേക്ഷകരിൽ എത്തിക്കുന്നു. പുരുഷാധിപത്യ സമൂഹത്തോട് ഒരു സ്ത്രീ നടത്തുന്ന ചെറുത്തുനില്പുകൾ ആസ്വാദകരെ പിടിച്ചിരുത്തും.
മലിനീകരണം നിമിത്തമുള്ള ശാസകോശരോഗങ്ങൾകൊണ്ട്ബുദ്ധിമുട്ടുന്ന തന്റെ വ്യദ്ധ മാതാവായ മലിനയോടുള്ള കടമയും ടെഹ്‌റാൻ നഗരം തനിക്ക് സമ്മാനിച്ച പ്രണയവും ഒരു സ്ത്രീ എന്നനിലയിലുള്ള നിലൂഫറിന്റെ സാമൂഹിക നിലനില്പുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സഹർ ഡോളറ്ഷഹി നിലൂഫറിനെ അഭ്രപാളിയിൽ മാത്രമല്ല കാഴ്ചക്കാരുടെ മനസ്സിലും കോറിയിടും. ഒരു സമുഹത്തിന്റെ തെറ്റായ കാഴ്ചപ്പാടുകളോടും വ്യവസ്ഥായോടും നിലൂഫറിന്റെ കലഹംതുടർന്നുകൊണ്ടിരിക്കുന്നു. അടിച്ചേല്പിക്കലുകൾക്കെതിരെ സംയമനത്തോടെ പ്രതിഷേധിക്കുന്ന സ്ത്രീ പ്രതീകമായി നിലൂഫർ എടുത്തുകാട്ടപ്പെടുന്നു.
Comments
Post a Comment