Life is a journey which never ends. so, be awake be alive be optimistic
ഇല്ലാത്ത ഒന്ന്
Get link
Facebook
X
Pinterest
Email
Other Apps
നഷ്ടപ്രണയം ഇല്ലാത്തത് കൊണ്ടാണോ സഖാവേ നിന്റെ എഴുത്തുകളിൽ പ്രണയമില്ലാത്തത് എന്ന ചോദ്യത്തിന് എന്നും എന്റെ ഉത്തരം ഒരു ചെറുചിരിയായിരുന്നു. എന്നിൽ മാറ്റമില്ലാത്തത് അതുമാത്രം. എന്റെ തൂലികയ്ക്കും താളിനുമിടയിൽ പ്രണയം മോഷ്ടിക്കപ്പെടുന്നൂ.
മെഴുകുതിരിനാളം പറഞ്ഞകഥ ജീവിതമാണ്. ഞാൻ തിരികെ നാളത്തോട് പറഞ്ഞതകഥ ആ ജീവിതം മനസ്സിന്റെ ബലിക്കല്ലിൽ കോറിയിട്ട ഓർമ്മകളുടെതായിരുന്നു. എന്റെ കഥ കേട്ടിരുന്ന നാളം എപ്പോഴോ നിശബ്ദമായി. നാളമണഞ്ഞ നിഗൂഢ അന്തകാരത്തിന്റെ നടുവിലിരുന്ന് ഞാൻ പുതിയ ഒരോർമയ്ക്കു കൂടി ബലിച്ചോറുരുട്ടി. ബലിയുരുളകൾക്ക് നടുവിൽ ശൂന്യതയുടെ ഉത്തരത്തിൽ തൂങ്ങിമരിച്ച വെളിച്ചത്തിന്റെ പുനർജ്ജനിക്കായി ഞാൻ കൺതുറന്ന് കാത്തിരുന്നു. --- അനൂപ് ശിവശങ്കരപ്പിള്ള
ഒരു പടിവാതിലിനപ്പുറം എന്നെക്കാത്തിരിക്കുന്ന രാക്കിളിയുടെ നിശബ്ദതയാണ് എനിക്ക് ഏറെ ഇഷ്ടം കാരണം അതിന് എന്റെ ചോരയുടെയും എനിക്ക് ലഭിക്കാതെപോയ പ്രണയത്തിന്റെയും ചിലങ്കയണിഞ്ഞ വേശ്യയുടെ മണമാണ് കണ്ണിൽ പിടിമുറുക്കിയ ഈ മയക്കം ഒന്നെന്റെ കഴുത്തിന്റെ ശ്വാസനാളത്തെ ബന്ധിച്ചിരുന്നെങ്കിൽ എനിക്ക് അറിവുകളില്ലാത്ത ലോകം സാധ്യമാ യേനേ രാക്കിളി ഒന്ന് പടികടന്ന് വരൂ എന്റെ തലയ്ക്കലിരിക്കൂ ഇത്തിരി വിഷം ഈ നാവിലിറ്റിക്കൂ. --- എന്റെ ഭ്രാന്തൻ വിഹ്വലതകൾ ( 17/01/2018) അനൂപ് ശിവശങ്കരപ്പിള്ള
Comments
Post a Comment