സമയസൂചികൾ

ചുവരിലെ സമയസൂചികൾ ഈ രാവിൽ ചലിക്കുന്നത് എന്റെ ഹൃദയതാളത്തിനൊത്തു ചുവടുവച്ചാണ്.
ചുവടുപിഴയ്ക്കാത്ത സമയപ്രവാഹമേ നിനക്കുപോലും ചുവടുപിഴച്ചിരുന്നില്ലേ ഞങ്ങളിരുപേരും കണ്ണിമകൾ കൊണ്ട് രാവിൻറെ മാറിൽ പ്രണയത്തിന്റെ രുധിരകാവ്യമെഴുതിയപ്പോൾ.
അന്നു നാം കൈകോർത്തു നടന്നു കയറിയ മാതളക്കുന്നിൻ മുകളിൽ ഇന്നും ആ രാക്കറ്റും രാപ്പക്ഷികളും പാട്ടുകാരായുണ്ട്.
വരൂ പ്രിയേ കൈകള്കോര്ത്ത് നടന്നുതുടങ്ങാം ആ കുന്നിൻ നെറുകയിലേക്ക്.
അവിടെ ആശകൾ കൊണ്ടൊരു മോഹകൂടൊരുക്കി നിലാവിന്റെ പുതപ്പിനടിയിൽ അനുരാഗസൂര്യന്റെ ജ്വാലയായി എരിഞ്ഞടങ്ങാം.
-----  അനൂപ് ശിവശങ്കര പിള്ള

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി