അദൃശ്യം
അവർ തമ്മിലറിഞ്ഞ രാവിന്റെ ഓർമ്മയക്കായി അവൾ സൂക്ഷിച്ചു വച്ചിരുന്ന സിഗർട്ടിന്റെ കുറ്റികൾ സ്വകാര്യ ശേഖരത്തിൽ നിന്നെടുത്ത് കാട്ടുമ്പോൾ അവളുടെ കൺപീലികളിൽ വൈരമൊട്ടുകൾ തൊങ്ങല് ചാർത്തിയിരുന്നു.
ലാസ്യഭാവങ്ങൾ മിന്നിയ മിഴികളിലിന്ന് അമാവാസിരാവാണ്. ഒരു നിമിഷ നിശബ്ദതയ്ക്ക് ശേഷം അവൾ പറഞ്ഞു. '' പോകട്ടെ ഞാൻ. ഭയക്കേണ്ട മരിക്കില്ല''. വീണുകിടന്ന പേരറിയ പൂക്കൾ അറിയാതെ അവൾ കടന്നുപോയി.
ഓടുവിലവൾ ഏതോ സൂര്യകിരണത്തിലൊളിച്ചു. കാതിലെ നിശബ്ദത മാറാതെ അയാൾ ഭൂമിയിലുറച്ചു പോയി. പിൻതിരിഞ്ഞ് നടന്ന അയാൾ മനസ്സിൽ പറഞ്ഞു "ഞാൻ എന്നെ കാണാതെ പോകുന്നു. നീ മനസ്സിലാക്കാതെയും". ഹാ... ഈ ജീവിതമെത്ര വിചിത്രം.
----- അനൂപ് ശിവശങ്കര പിള്ള
Comments
Post a Comment