കാട്ടുനീതി

കബന്ധ നൃത്തമാടും അണുസ്ഫുരണമിവിടെ കൂടുപൊട്ടിയ ഉരഗം കണക്കെ.

ബന്ധു ശത്രു മിത്രാധികളിവടെ ശോകമൂടുപടമണിഞ്ഞ അമാവാസി കോലങ്ങളായി.

ഗർഭസ്തരവും സുരക്ഷിതമല്ലിനി ഉറച്ച കാൽവയ്പ്പോടെ പൊരുതാം നമുക്കീ മണ്ണിലും വിണ്ണിലും.

കാലചക്രത്തിലിരുൾ പടരുന്നു മനസ്സാ കുരുടന്മാർ ധന്യരാവുന്ന കാലമിനിവിദൂരമല്ല.

പ്രതിബിംബം പേറിയ ദർപ്പണ ചില്ലുകളിന്ന് ചങ്ക് പിളർക്കുമായുധങ്ങളാകവെ.

അറയ്ക്കാതെ ചിതറാതെ നിൽക്കണം ആയിരം ബാല്യമുള്ളിൽ കരുതണം.

അധ്യായന സൂര്യന്ന് കീഴിൽ ഉയരണം മുഷ്ടികളായിരം കരുതണം മറക്കാതെ മറുകൈയിൽ ശാസ്ത്രവും കവിതയും ഉണർന്നിരിക്കും നിധിപേടകങ്ങൾ.

പൊരുതുക സോദരരേ അവസാനിക്കണം ഈ കാട്ടുനീതി കോമരങ്ങളുടെ പറുദീസ വാസം.
--- അനൂപ് ശിവശങ്കരപ്പിള്ള

Comments

Popular posts from this blog

നാളമണഞ്ഞ നിഗൂഢത

നിശബ്ദതയുടെ മണമുള്ള വേശ്യ

കാമിനി