Posts

Showing posts from 2017

നാളമണഞ്ഞ നിഗൂഢത

Image
മെഴുകുതിരിനാളം പറഞ്ഞകഥ ജീവിതമാണ്. ഞാൻ തിരികെ നാളത്തോട് പറഞ്ഞതകഥ ആ ജീവിതം മനസ്സിന്റെ ബലിക്കല്ലിൽ കോറിയിട്ട ഓർമ്മകളുടെതായിരുന്നു. എന്റെ കഥ കേട്ടിരുന്ന നാളം എപ്പോഴോ നിശബ്ദമായി. നാളമണഞ്ഞ നിഗൂഢ  അന്തകാരത്തിന്റെ നടുവിലിരുന്ന് ഞാൻ പുതിയ ഒരോർമയ്ക്കു കൂടി ബലിച്ചോറുരുട്ടി. ബലിയുരുളകൾക്ക് നടുവിൽ ശൂന്യതയുടെ ഉത്തരത്തിൽ തൂങ്ങിമരിച്ച വെളിച്ചത്തിന്റെ പുനർജ്ജനിക്കായി ഞാൻ കൺതുറന്ന് കാത്തിരുന്നു. --- അനൂപ് ശിവശങ്കരപ്പിള്ള 

നാടുവിട്ട മരണം

Image
കുറെ നാളായി ജീവന് മരണത്തോട് ഒടുക്കത്തെ പ്രണയം ഒടുവിലവർ എനിക്ക് ജീവന്റെ മുകളിലുള്ള അധികാരങ്ങളെ ധിക്കരിച്ച് ഒളിച്ചോടുമെന്നായി വാശി, അല്ലാണ്ടെന്താ... വാശികടുത്തപ്പോൾ ഇന്നലെ രാത്രി ഞാൻ എക്സ്പെയറി ഡേറ്റ് കഴിഞ്ഞ മോഹങ്ങളിലൊന്നിന്റെ കൂടുപൊട്ടിച്ച് ഒരു മോഹഗുളിക വിഴുങ്ങി ആഹാ!!! എന്തൊരു മനസമാധാനം ജീവിന്റെ പ്രണയവും ''പൊട്ടി" മോഹിനിയായ മോഹത്തെ കവർന്നുകൊണ്ട് മരണം നാടും വിട്ടു. --- അനൂപ് ശിവശങ്കരപ്പിള്ള 

തൂക്കിലേറ്റിയ പ്രണയം

Image
അഭിനയനിപുണതയോടൊപ്പം പ്രണയം ഒളിച്ചോടുന്നത് "കണ്ടുനിന്ന" മുടന്തൻകാലം ഇന്നെന്റെ കതകിൽ മുട്ടി ചിരിയോടെ അകത്തേക്ക് ക്ഷണിച്ച എന്റെയൊപ്പം കൂടാരം കയറിയ കാലം എനിക്കൊരു ചോദ്യോപഹാരം വെച്ചുനീട്ടി. പുഞ്ചിരി വിടാതെ "അഭിനയസിദ്ധിയില്ലാത്തതിൽ അഭിമാനം " എന്ന് മറുപടിയോതി. "ഒരു മനുഷ്യജീവിയെ കിട്ടിയെന്ന്" വിളിച്ചുകൂവിക്കൊണ്ട് കാലം മുടന്തി വെളിയിലേക്കോടി ഇതുകേട്ട് തുറന്നുകിടന്ന മുറിയിലേക്കിരച്ചുകയറിയ കാറ്റും വെളിച്ചവും എന്റെ ഡയറിയുടെ താളുകൾ മറിച്ചുകൊണ്ടെന്നോട് ചോദിച്ചു പ്രണയമില്ലേ? വാതിൽപ്പടികടന്ന് വെളിച്ചത്തേക്കിറങ്ങി നിന്നുകൊണ്ട് ഞാൻ പ്രകൃതിയോട് മൊഴിഞ്ഞു. പ്രണയമുണ്ടായിരുന്നെന്നിൽ പക്ഷേ അഭിനയം വശമില്ലാത്തതിനാൽ "അവർ തൂക്കിലേറ്റി " --- അനൂപ് ശിവശങ്കരപ്പിള്ള

ഫാസിസ്റ്റ് കബന്ധങ്ങൾ

Image
വിഗ്രഹാരാധനകളുടെ നിഴൽ ചാഞ്ഞ മൺപാതയിൽ പിഴയ്ക്കും അരിക് ജീവിതങ്ങളെ എഴുത്തിന് വിലക്കുള്ളൊരു നാട്ടിൽ, പിറക്കാൻ 'പ്രിവിലേജ് ' വേണ്ടൊരു ദേശത്ത്, മിണ്ടാൻ 'പാസ്പോർട്ട് ' വേണ്ടൊരു കാലത്ത് എന്തിനീ ആരാധനയുടെ ചങ്ങല നിങ്ങടെ ദേഹത്ത് പൊട്ടിച്ചെറിയുക ഉരുക്കുവടങ്ങൾ മനസ്സിലേന്തുക ഗുരുതന്നൊരക്ഷരക്കൂട്ടുകൾ ചൂടുള്ള വാക്കുകൊണ്ട് തീകൊളുത്തുക ഫാസിസ്റ്റ് കേളീ വിപിനങ്ങൾക്ക് വീരരേ അവരുടെ വർഗ്ഗീയ കബന്ധങ്ങൾ വേട്ടയ്ക്കിറങ്ങുമുൻപേ അക്ഷരങ്ങൾ കൊണ്ടൊരു ചിതയൊരുക്കൂ നിങ്ങളെനിക്കായി എന്നിൽ ഉൾചേർന്നൊരാ ധാർമ്മിക ബിംബം സ്വതന്ത്രമാവട്ടെ. --- അനൂപ് ശിവശങ്കരപ്പിള്ള 

അശോക ചകോരം

Image
അലസമായോരെന്റെ നീർമാതളപ്പൂക്കളുടെ കൊമ്പിൽ വന്നിരുന്ന അശോകപ്പക്ഷി എനിക്ക് തന്നൊരോലക്കീറുണ്ട്. പ്രണയം, പ്രണയമെന്നാരുപാട് സ്വകാര്യമായാരോ എഴുതിയോരോലക്കീറ് എന്റെ ഏകാന്തതയുടെ ചൂടിലുരുകിയകന്ന പ്രണയഭാവങ്ങളെ, ആവശ്യമില്ലിനി നിങ്ങൾക്കൊരു പിൻനടത്തവും, അശോകചകോരത്തിന്റെ അനുരാഗഗീതവും നടക്കണം കാതമൊരുപാട് എനിക്കിനിയും, വിമോചന വിപ്ലവങ്ങൾക്കൊപ്പം ചേരണം ഒടുവിലൊരു രക്തസാക്ഷിയായി മൃതിയെ വിജയിക്കണം പ്രണയമേ..... --- അനൂപ് ശിവശങ്കരപ്പിള്ള 

അച്ഛന്റെ കഥയിലെ പാലമരം

Image
എന്റെ ഓർമ്മകളുടെ മൺപാത നടന്നെത്തിയാലൊരുതെച്ചിക്കാടുണ്ടതിന്റെ നടുവിലൊരുമൂർത്തിക്കാവും സിന്ദൂരത്തിലാറാടി നിൽക്കുന്നൊരെന്റെ ആത്മമൂർത്തിയ്ക്ക് പിന്നിലുണ്ടൊരു ചാന്ദ്രശോഭയേറും പൂക്കൾ വിടരുമൊരു പാലമരം ആ പാലമരത്തിലെ സുഗന്ധമില്ലാപൂക്കളാണെന്റെ മിഴിനീരിൽ കുതിർന്ന നഷ്ടസ്വപ്നങ്ങൾ. മണ്ണടിഞ്ഞോരച്ഛൻ ഒരിക്കലോതിയെന്നോടിഞ്ഞനെ ''യക്ഷി ഗന്ധർവാധികളുള്ളൊരു പാലമരത്തിലെ പൂക്കൾ കൊഴിയാറില്ലോമനേ" അച്ഛന്റെ വാക്കുകളിലെ പാലമരംപോൽ കൊഴിയാറില്ല എന്നിലെ പൂമരത്തിലെ ധവളസ്വപ്നപുഷ്പങ്ങളും. --- അനൂപ് ശിവശങ്കരപ്പിള്ള

യക്ഷി പറഞ്ഞ കഥ

Image
യക്ഷിയാണെന്നറിയാതെ ഞാനോളോടൊരു കഥ മൊഴിയാൻ പറഞ്ഞു. അവൾ ഒരു കഥ മെല്ലേ പറഞ്ഞു തുടങ്ങി ഓളൊരെക്ഷിയായ കഥ. കഥ കഴിഞ്ഞപ്പോൾ ഞാനുമില്ല നീയുമില്ല ഒടുവിലോളുടെ വെളിച്ചത്തിന് പിൻപറ്റി ഞാൻ നടന്നു എന്റെ വെളിച്ചം എന്നെ പിൻപറ്റിയും. --- അനൂപ്‌ ശിവശങ്കരപ്പിള്ള 

ചിലമ്പോർമ്മകൾ

Image
മരണമില്ലാത്ത ഭ്രാന്താണെനിക്കെന്റെ ചിലമ്പോർമ്മകൾ. അന്നൊരാൽമരച്ചുവട്ടിൽ ചിതറിത്തെറിച്ചൊരു മൂകമാം സാക്ഷിയാണെനിക്കാ നീറുമേർമ്മകൾ. മരിക്കുന്ന നേരത്തും എന്നെ വിടാതെ ചിറ്റിപ്പിടിക്കുമെന്നിക്കുറപ്പുള്ള പ്രണയിനിയാണെനിക്കാ ജീവോർമ്മകൾ. എന്റെ അന്ധമാം ചിലമ്പോർമ്മകൾ മോഹിക്കുന്നതെന്റെ പ്രേത തീരത്ത് പൂക്കും മൃതിപൂക്കളെയല്ലയോ. ഇന്നെനിക്കാ ആത്മനിർവൃതിയുടെ തീരമൊന്ന് കാണണം, പുണരണം, ഉറങ്ങണം. ഒടുവിലൊരു കർക്കിടക ബലികാക്കയായി ഇലച്ചീത്തിലെ പട്ടടച്ചോറുണ്ണണം. നോവുമെന്നോർമ്മകളെ വന്നെ എന്നെയെന്ന് മണ്ണോട് ചേർക്കിനിയെങ്കിലും മരണ നിശബ്ദത നുകരട്ടെ ഞാനാവോളം. --- അനൂപ് ശിവശങ്കരപ്പിള്ള 

എന്റെ പ്രണയത്തിന്

Image
നിന്റെ വിയർപ്പിൽ പൂത്ത പൂക്കളാണ് പ്രിയപ്പെട്ടവളെ ഇന്നും എന്റെ മനസിന്റെ വസന്തം നിന്റെ മുടിത്തുമ്പ് തൊട്ട് നീ എഴുതിയ കാവ്യമാണ് ഇന്നും എന്റെ ജീവഗ്രന്ഥം നീ അന്ന് പകർന്ന് നൽകിയ ചുടുചുംബനങ്ങളാണ് ഇന്നുമെന്റെ സിരകളെ ത്രസിപ്പിക്കുന്നത് നിന്റെ നീര്മിഴിപീലിയിൽ നീ കാത്തുവച്ച എന്നോടുള്ളൊരാ അനുരാഗമൊന്നുകൂടെ നുകരാനെനിക്ക് ഇന്നിന്റെ നിലാരാത്രിയിൽ തിടുക്കമെന്റെ കാർമുകിൽ പെണ്ണാളേ... നിന്നിലെ കാട്ടുചെമ്പകത്തൊടിയിൽ വിരുന്നെത്തുമൊരു രാക്കിളിയുടെ പുതുരാഗമാകട്ടെയോ ഞാൻ പ്രിയതമേ. ----- അനൂപ്‌ ശിവശങ്കരപ്പിള്ള 

എൻ്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു നിമിഷം ..........

Image
CET Convocations 2017 തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ ( സി. ഇ. ടി.) നിന്നും എം. ബി. എ. ബിരുദം ഏറ്റുവാങ്ങിയ 2017 - ലെ സി. ഇ. ടി. കോൺവൊക്കേഷൻ ഡേ. മറക്കില്ലൊരിക്കലും ഈ അഭിമാന നിമിഷം. CET Convocations 2017 ചിത്രം പകർത്തിയത് : രാഹുൽ മോഹൻലാൽ (CET Convocation Day 2017). പിന്നീടൊരിക്കൽ  സി. ഇ. ടി. ഓർമ്മകൾ ക്രമമായി സംയോജിപ്പിച്ച് ഞാൻ പകർത്തിയ ചിത്രം ചുവടെ ചേർക്കുന്നു. ഒരു സി. ഇ. ടി. നൊസ്റ്റാൾജിയ  #college_of_engineering_trivandrum #CET_convocations_2017 #CET_school_of_management #MBA_degree #college_nostalgic_memories

വയൽ കാഴ്ച

Image
ഒരു കാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ സമൃദ്ധമായിരുന്ന നെൽവയലുകൾ ഇന്ന് കാണാതായിരിക്കുന്നു. കൃഷി നഷ്ടമായതോടെ പലരും കൃഷി വിട്ട് മാറ്റ് തൊഴിൽ മേഖലകൾ തേടിപ്പോയി അതോടെ നമ്മുടെ നെൽവയലുകൾ തരിശായി. അതിനേക്കാൾ ഭീകരം റിയൽ എസ്റ്റേറ്റ് മാഫിയയുടെ കൈയിൽ പെട്ട് പണ്ട് വയലായിരുന്ന പ്രദേശങ്ങൾ പലതിലും ഇന്ന് ഫ്ലാറ്റ് സമുച്ഛയങ്ങൾ മുളച്ചുപൊന്തി എന്നതാണ്. ഈ ദാരുണ അവസ്ഥയിലും നെൽകൃഷി തുടർന്ന് കൊണ്ടുപോകുന്ന അപൂർവ ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട് അത്തരത്തിൽ ഒരു പ്രദേശമാണ് കൊല്ലം ജില്ലയിലെ പട്ടാഴി. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പട്ടാഴിയിൽ നിന്നും ഒരു വയൽ കാഴ്ച. ചിത്രം : കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പട്ടാഴിയിൽ നിന്നും. --- അനൂപ്‌ ശിവശങ്കരപ്പിള്ള 

ഫോർട്ട് കൊച്ചിയിലുടെ ഒരുചെറു നടത്തം

Image
ഫോർട്ട് കൊച്ചിയുടെ തെരുവിലൂടെ ഒരു സായാഹ്ന യാത്ര. യാത്രയ്ക്കിടെ കണ്ണിൽ പതിഞ്ഞവാ............ ചിത്രം : ഫോർട്ട് കൊച്ചിയിൽ നിന്ന്.  --- അനൂപ്‌ ശിവശങ്കരപ്പിള്ള 

സൈക്കിളുകളെ ഇതിലെ ഇതിലെ ..........

Image
IISc Bangalore IISc Bangalore IISc Bangalore ഇത് ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ക്യാമ്പസ് ആണ്. എവിടെ പുറത്തേക്ക് യാത്ര ചെയ്യാനും ക്യാമ്പസ്സിന് അകത്തുള്ള യാത്രകൾക്കും വിദ്യാർഥികൾ സൈക്കിളുകൾ ആണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിനും പരിസ്ഥിതിക്കും ഏറെ ഇണങ്ങുന്ന ഈ മാതൃക അഭിനന്ദനാർഹമാണ്. ചിത്രം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ക്യാമ്പസ്, ബാംഗ്ലൂർ. --- അനൂപ്‌ ശിവശങ്കരപ്പിള്ള 

ഞങ്ങളുടെ ബിജുസാർ

Image
With Dr. Biju Abraham അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ബിജു സാറിന്റെ മുൻപിൽ ഇങ്ങനെയെന്നിരിക്കുന്നത്. അഞ്ചുവർഷങ്ങൾക്കിപ്പുറവും ഞങ്ങളുടെ സാറിന് ഒരുമാറ്റവുമില്ല. ഒരദ്ധ്യാപകനെക്കാളേറെ ഞങ്ങളുടെ കൂടെ പഠിക്കുന്ന, ഉഴപ്പുകൾക്ക് കൂട്ടുനിൽക്കുന്ന ഒരു കൂട്ടുകാരനെപ്പോലെയായിരുന്നു സാറിന്റെ ഓരോ പെരുമാറ്റവും. " ഞങ്ങളുടെ കൂടെ സ്റ്റഡി ടൂറിന് വരണം സാർ" (മറ്റ് പലരും റിസ്ക്കാണെന്ന് പറഞ്ഞ് മാറി നിന്നപ്പോൾ ) "ഞാൻ വരാമെടാ പിള്ളേരെ " എന്ന് ആവേശത്തോടെ മറുപടി നൽകിയത് സാറ് മാത്രമാണ്. ഞങ്ങളുടെ കുട്ടിക്കളിക്കൊക്കെ HOD ജോസഫ് മത്തായിസാ റിന്റെ ശക്തമായ നിയന്ത്രണങ്ങൾക്കിടയിലും മൗനമായും അല്ലാതെയും അവസരം തന്ന വ്യക്തി National Institute of Oceanography - ലെ സയന്റിസ്റ്റ് ആണെന്നും മറൈൻ ഗവേഷണ രംഗത്ത് ഒരുപാട് സംഭാവന നൽകിയ ആളാണെന്നുമറിഞ്ഞപ്പോൾ ബഹുമാനമേറി. അഞ്ച് വർഷത്തിന് ശേഷം ഇന്നലെ സാറിനെക്കാണാൻ ചെന്നപ്പോൾ പെരുമാറ്റമെങ്ങനെയാകും എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പണ്ടത്തേനെക്കാൾ സ്നേഹത്തോടെയാണ് സാർ പെരുമാറിയത്. "മാറ്റമില്ലായ്മയാണ് ഞങ്ങളുടെ ബിജുസാറിലെ ഏറ്റവും വലിയ മാ...

കുഞ്ഞികിളിക്കൂട്

Image
വാടക തരാതെ താമസിക്കുന്നവർ എന്നും ഉടമയ്ക്ക് ഒരു ശല്യമാ അല്ലെ. എന്നാൽ ഇവർ ഞങ്ങൾക്ക് ഒരു ശല്യമേ അല്ല. ഇവിടെയും ഒരു അമ്മയുണ്ട് അച്ഛനുണ്ട് രണ്ടു കുസൃതികുറമ്പൻമാരുണ്ട്.  അമ്മയുടേയോ അച്ഛന്റെയോ തലവെട്ടം കണ്ടാൽ പിന്നെ ഈ അടയ്ക്കാ കുരുവി കുഞ്ഞുങ്ങൾ ബഹളമാ. പരാതികളും പരിഭവങ്ങളും ഒക്കെയായി അവർ ചിലച്ചു തുടങ്ങും. ഇന്ന് ഉണരുമ്പോൾ മുതൽ സന്ധിയാകുമ്പോൾ വരെ ഈ കുസൃതികളുടെ സംഗീതമാണ് എന്നെയും അമ്മയെയും സന്തോഷിപ്പിക്കുന്നത്. തെങ്ങും കവുങ്ങും ഒക്കെ മണ്ണടിഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ കേരള നാട്ടിൽ കൂടുകൂട്ടാൻ പോലും ഇന്ന് കുരുവികൾക്കിടമില്ല. ഈ കുരുവികുഞ്ഞുങ്ങൾ വളരട്ടെ ഇവർക്ക് കാവലായി ഒരു അമ്മയും ഏട്ടനും ഉണ്ടന്ന് ഇവർ അറിയുന്നുണ്ടോ ആവോ. ---- അനൂപ്‌ ശിവശങ്കരപ്പിള്ള 

പോക്കറ്റിലെ ഗാന്ധിത്തലകൾ

Image
ഊഴം കാത്തുകിടക്കുന്ന കുറച്ചുപേരാണ് ഇവർ. എന്റെ ഷർട്ടിന്റെ പോക്കറ്റിനുള്ളിൽ കുടങ്ങിപ്പോയ ഇവരുടെ ലക്ഷ്യം പുറം കാഴ്ച്ചകളാണ്. എന്റെ വിരലുകളുടെ വരവിനായി കാത്തുകിടപ്പാണീ സഞ്ചാരികൾ. ഇവർ തമ്മിൽ ഒരു വലിയ മത്സരം നടക്കുന്നുണ്ട് ആരാണ് വലിയ സഞ്ചാരി എന്നറിയാൻ.  ഒരു പക്ഷേ ഒരു പേന കൊടുത്താൽ ഇവർ എഴുതുന്ന അത്ര സഞ്ചാരസാഹിത്യവും ജീവിതകാവ്യങ്ങളും മറ്റാർക്കും എഴുതാൻ കഴിഞ്ഞെന്നുവരില്ല. ഒന്നു കതോർത്താൽ ഈ നാടിന്റെ പാരമ്പര്യവും ചരിത്രവും ഇവരിൽ നിന്ന് പഠിക്കാൻ കഴിയും. കാരണം ഇവരെക്കാൾ നന്നായി അത് മറ്റാർക്കും പറഞ്ഞുതരാൻ കഴിയില്ല.  എന്റെ പോക്കറ്റിൽ ഒത്തുകൂടിയ ഈ ഗാന്ധിത്തലകൾക്ക് ഓൺലൈൻ ഇടപാടുകളുടെ ഈ പുതിയ കാലത്ത് "ദീർഘായുസ്സ് " നേരുന്നു. --- അനൂപ്‌ ശിവശങ്കരപ്പിള്ള  # Onlinetransactions   # indiancurrency   # travelogue

സുഭദ്രമാമൊരോർമ

Image
ഉഷസ്സ് കൊഴിഞ്ഞ മോഹശിഖരങ്ങളിൽ മൊട്ടിട്ട പ്രണയ പുഷ്പമേ ഉണർവാം രാഗസന്ധ്യയിലോരൽപ്പനേരമെനിക്കായി പകുത്തുവെക്കാമോനീ ഇനിയില്ലോരിക്കലുമീ പ്രണയഭൂവിലോരു നിമിഷാർദ്ദ നേരം പോലുമോമലാളെ ചേർന്നിരിക്കൂ പ്രിയ കാമിനി ഒരൽപ്പനേരമെന്നിലേക്കൊന്നുകൂടി വെന്തൊന്നു മൃതിയടയട്ടെ ഞാൻ നിൻ നിശ്വാസ താപമേറ്റെന്റെ ആശാപൂർണ്ണിമേ ഇനി ഞാനൊന്നുണർന്ന് നോക്കട്ടെ എന്നിലെ നിന്നെയും നിന്നിലെ എന്നെയും ഹാ! മഹാഭാഗ്യവതി നീ എൻ ഹൃദയപുഷ്പമേ എന്നിൽ ഇന്നും നീ സുഭദ്രമല്ലയോ. ----------- അനൂപ് ശിവശങ്കരപ്പിള്ള 

"ഇൻ ദി നെയിം ഓഫ് ഗോഡ്" ഒരു അവലോകനം

Image
Ram ki nam documentary film poster ആനന്ദ് പഡ്വർദ്ദൻ നിർമ്മിച്ച 1992- ൽ പുറത്തിറങ്ങിയ " റാം കീ നാം " എന്ന ഡോക്യുമെൻററി (In the name of god) ചർച്ച ചെയ്യുന്നത് അയോധ്യയെന്ന ഇന്ത്യൻ രാഷ്ട്രീയ - സാമൂഹിക വ്യവസ്ഥയെ പിടിച്ചുകുലുക്കിയ ഭൂമികയിൽ നടന്ന ബാബറി മസ്ജിദ് ആക്രമണത്തിന്റെ ഉള്ളറ രഹസ്യങ്ങളെക്കുറിച്ചാണ് . അയോധ്യയുടെയും അതിലൂടെ ഭാരതത്തിന്റെ മെത്തത്തിലുള്ള സാമൂഹിക സ്വച്ഛതയെ കേവലം രാഷ്ട്രീയ മുതലെടുപ്പുകൾക്കായി കാവി രാഷ്ട്രീയത്തിന്റെ വക്താക്കൾ എങ്ങനെയെക്കെ ഉപയോഗിക്കുന്നു എന്നതാണ് പഡ്വവർദ്ദൻ തന്റെ ഒരു മണിക്കൂർ പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിലൂടെ നമ്മൾക്ക് കാട്ടിത്തരുന്നത് .

ഒരു ടെലിവിഷൻ ചാനൽ ചർച്ച സംഘടിപ്പിക്കുന്നതിന് മുന്നോടിയായി നടത്തേണ്ട തയ്യാറെടുപ്പുകൾ

Image
ചാനൽ ചർച്ച  കേരള സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്നതോ ? ബാധിക്കാൻ സാധ്യതയുള്ളതോ ആയ ഒരു വിഷയത്തിൽ ഒരു ടെലിവിഷൻ ചർച്ച സംഘടിപ്പിക്കുമ്പോൾ വിപുലമായ പ്ലാനിങ് ആൻഡ് റിസേർച്ച് മെതേഡ് ആവശ്യമാണ് . 

Television Magazine Programme

Image
 Magazine Program Production shooting floor A television magazine program is platforms to present a variety of topics, usually on current events, in a format that often include interviews and commentary. The magazine program is normally anchored by a single person. Magazine programs give a clear picture about a topic discussed in that particular program. It is scheduled in daily or done weekly bases according to the importance of topic/ subject discussed in the show, sometimes a magazine program consist of one or more hot topic. Topics are selected directly from the viewers or it is done by the editorial directly.

ബാർ വിഷയത്തിൽ ഹൈക്കോടതിയുടെ പുതിയ ഇടപെടൽ

Image

സാന്റാ മരിയയിലെ അമ്മമാർക്കൊപ്പം ഒരു ഉച്ചയൂണ്

Image
"ലഞ്ച് വിത്ത് ഏയ്ഞ്ചൽസ് '' എന്ന പ്രോഗ്രാമിന്റെ ഭാഗമായി സാന്റാ മരിയായിലെ അമ്മമാർക്കൊപ്പം ഉച്ചയൂണ് കഴിക്കാനുള്ള ഒരു പദ്ധതി കുറച്ച് മാസങ്ങൾക്ക് മുൻപ് തയ്യാറാക്കിയിരുന്നു. എന്നാൽ അന്ന് അമ്മമാർക്ക് ഉച്ചഭക്ഷണം നൽകാനുള്ള ആ പദ്ധതി നടപ്പായില്ല. പ്രോഗ്രാം നടക്കില്ല എന്ന് സാന്റാ മരിയയുടെ ചുമതലയുള്ള ജോസ് മരിയ സിസ്റ്ററോട് അന്ന്‌ പറയേണ്ടി വന്നത് ഉള്ളിലൊരുപാട് കരഞ്ഞുകൊണ്ടായിരുന്നു.

ഇനി യു.പി. വേണ്ട ഹിമാചൽ മതി

Image
ഗെരഖ്പുരിൽ എഴുപത് കടന്നു പ്രധാനമന്ത്രി പിഞ്ചു കുഞ്ഞുങ്ങളുടെ മരണസംഖ്യ, എന്നിട്ടും താങ്കളും താങ്കളുടെ ഓഫീസും പ്രതികരിച്ചത് "സ്ഥിതിഗതികൾ വിലയിരുത്തുകയാണ് " എന്ന് മാത്രമാണ്.

മുക്കൂത്തിയെ പ്രണയിച്ച നാളുകൾ

Image
ചാറ്റൽ മഴ സമ്മാനിച്ച കുളിർമ്മയിലേക്ക് വിളിക്കാതെ കൂട്ടിന് ആവി പറക്കുന്ന ഒരു കട്ടൻചായയെത്തി, വീട്ടിലെ പഴയ റേഡിയോ ശ്രുതിമധുരിമയുടെ ഒരു വലയംകൂടി തീർത്തുതന്നതോടെ ഓർമ്മകൾ കുറെ പിന്നിലേക്കൊന്നു നടന്നു.

ഓർമ്മ മാത്രം

Image
ഓർമ്മകളുടെ വേരുകളിൽ ഇന്നിന്റെ പുഴുവരിക്കുന്നു ജീവസഖീ നിൻ ഓർമ്മകളുടെ നിധികുംഭമൊളുപ്പിക്കാനിടമില്ല പ്രിയതെ എൻ ജീവനാം ഓർമ്മകോശങ്ങളിലിന്ന് എന്റെ ഹൃദയമെന്നോട് ചൊല്ലിയ നീയും പ്രണയത്തിലാണെന്ന പെരുങ്കള്ളമൊളുപ്പിച്ചതീ ഋതുഭംഗമേറ്റൊരാ ഓർമ്മ നാളങ്ങളിൽ ഇന്നുമീ കാർമേഘപടലങ്ങളാഴത്തിൽ കാമിക്കുന്നത് നിന്റെ നേർമ്മയാം പൊൻകിരണങ്ങളല്ലയോ നീതിധവളിമേ ഓർക്കാതിരിക്കാൻ തരുമോ നീയെനിക്കിനിയെങ്കിലും വിഷം ചീറ്റുമൊരായിരം മറവിയുടെ കളി തോഴരേ....... --- അനൂപ്  ശിവശങ്കരപിള്ള 

തൊഴിലാണ് പ്രതിരോധവും.......

Image
സംസ്ഥാനത്ത് പനിമരണവും കെടുതികളും ഒരു ജനതയുടെ ജീവന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി തുടരുമ്പോൾ പ്രതിരോധം പുകചുരുളുകളും വാചക കസ്സർത്തും മാത്രമായി ഒതുങ്ങിപോകുന്നു. ഇത്തരം കൊതുകു നിർമാർജ്ജന മാർഗങ്ങൾ (ഫോഗ്ഗിങ്ങ്) കതിരിൽ വളംവയ്പ്പ് പോലെയാകാതെ മഴക്കാലത്തിന് മുൻപേ ചെയ്തിരുന്നെങ്കിൽ ഒരുപാട് ജീവനുകളെ നമ്മൾക്ക് മരണത്തിൽ നിന്ന് രക്ഷിക്കാമായിരുന്നു.

"ഉത്തരത്തിലെ പല്ലിക്ക് കാടിക്കലത്തിലന്ത്യം"

Image
ദിലീപ്  കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പഴഞ്ചെല്ലുകളിലൊന്നാണിത്. എന്റെ കൺമുൻപിലും ദൃശ മാധ്യമത്തിലൂടെയും ഒരുപാട് ജീവിതങ്ങൾ ഈ പഴഞ്ചെല്ലിനെ സാധൂകരിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നത് കണ്ടിട്ടുണ്ട്.

കൊടികെട്ട് കരാർ:- തൊഴിലാളി പ്രസ്ഥാനം വക

Image
പണ്ടെക്കെ രാഷ്ട്രിയ - തൊഴിലാളി പ്രസ്ഥാനഭേദമെന്യേ കൊടികെട്ടാനും പോസ്റ്റർ പതിക്കാനും മുതൽ  പ്രവർത്തകരെ സമ്മേളന വേദിയിലെത്തിക്കാൻ വരെ തയ്യാറായി പ്രതിഫലം ഇച്ഛിക്കാതെ അനേകം പ്രവർത്തകരും നേതാക്കളും ഉത്സാഹിച്ചു നിന്നിരുന്നു.

മലരിന്റെ ദുഃഖം

Image
മലർ  ഇത് ഞങ്ങളുടെ (താമരക്കുടിക്കാരുടെ) സ്വന്തം മലർ. ഈ പേരിട്ടത് ആരാണെന്ന് ഒരുപിടിയുമില്ല. താമരക്കുടി കമ്പോളത്തിലിറങ്ങുന്നവരുടെയെല്ലാം പൊന്നോമനയാണ് മലർ.

അനുരാഗം:

Image
ഗുൽമോഹറിന്റെ  മൃദുല  ലയങ്ങളെ നെഞ്ചിലേറ്റു വാങ്ങിയ നിമിഷങ്ങളിൽ വിരഹ വേദന  ഞാനറിഞ്ഞിരുന്നില്ല സഖി  കാരണം അന്നാ ആ നിമിഷങ്ങളത്രയും എന്നെ പുണർന്ന് നിന്നിരുന്നത് നിന്റെ പ്രണയത്തിന്റെ നിശബ്ദ ജ്വലകളായിരുന്നില്ലെയോ കൂട്ടുകാരി. നിന്റെ പ്രണയ രാജികളുടെ ബന്ധനമെന്നിൽ തീർത്ത രാഗമായിരുന്നു സഖീ എനിക്കേറ്റം പ്രിയങ്കരം. ഒരിക്കാലാ ഇടനാഴിയിൽ നമ്മളിരുപേർ രണ്ടുവഴിക്ക് മൊഴിചൊല്ലാതെ പിരിഞ്ഞപ്പോൾ നിലച്ച രാഗങ്ങളിന്നെൻ ജനലഴികളിലിരുന്നൊരു കരിങ്കുയിൽ സംഗീതാർദ്രമായി മൂളിയപ്പോൾ ഓർത്തുപോയി കൂട്ടുകാരി നീ ഒപ്പമുണ്ടായിരുന്നൊരാ അനുരാഗ നാളുകൾ. മറവിയുടെ വിണ്ണിൽ മറഞ്ഞുപോയൊരാ തീവ്രമോഹമേ ഒന്നുകൂടുരുണ്ടുകൂടി പേമാരിയായി പെയ്തിറങ്ങാമോ എൻ പ്രണയം മറന്ന മരുഭൂവിൽ. --- അനൂപ് ശിവശങ്കരപ്പിള്ള

നിശാനാളവും പേറികൊണ്ട്

Image
പോകണം ഒരുപാട് കാതമിനിയും, പേറണം നെഞ്ചിലണയാ കണലും പകരണം ആത്മാവേശമോരോ ചുവടിലും. പുതുമയുടെ ജീവിത വിസ്മയം തേടുന്നു ഞാൻ ഓരോ പുതുചുവടുകളിലും. നയിക്കുന്നു ഞാനെരു ആത്മീയ വിപ്ലവം ജയിക്കേണ്ടതെനിക്ക് എന്നെ തന്നെയെന്നറിയുന്നു എൻ മോഹന ജീവിത വീക്ഷണം. മരണമാം മഹാകാഥികന്റെ കഥനം കേട്ടുറങ്ങും നിലാ രാത്രിയിലേക്കിനി ദൂരമില്ലന്റെ ജീവിതമാം ഒറ്റയടിപാതയിലിനി. കൈപിടിക്കാനൊരു കൂട്ടുതേടിയല്ല ഈ വഴിമരച്ചുവട്ടിലിരിക്കുന്നു ഞാൻ, കാത്തിരിപ്പിലാണ് ഞാൻ നിശാദീപമേ ഉദിച്ചുയരുവാനുണ്ടെരു ചടുലമാം ആദർശ താരകം. ഉദയശേഷം പേറും നിശാനാളമേ നിന്നെ എൻ തുടിക്കും ഇടനെഞ്ചിലിന്ന്, എൻ വഴി വെളിച്ചമായി അവഗണിക്കാനല്ല സ്നേഹിതേ, ഉൾക്കാഴ്ച്ചയുടെ ഇരുണ്ട വിഹായുസ്സ് തേടി പറന്നുയരുമ്പോൾ അഗ്നിച്ചിറകുകളായി ഒപ്പം കൂട്ടനാണ് ആത്മീയനാളമേ. --- അനൂപ് ശിവശങ്കരപ്പിള്ള 

മഴ

Image
ഒരു മഴ കഴിഞ്ഞു. ഇനി കാത്തിരിപ്പാണ് മറ്റൊരു മഴയ്ക്കായി. കാർമേഘങ്ങൾ ചക്രവാളത്തിന്റെ അതിരുകളിലെ തങ്ങളുടെ കുടിലിലേക്കുള്ള യാത്രയിലാണെന്ന് തോന്നിപ്പോകുന്നു. photograph from: ezhamkulam, Adoor